മൂല്യങ്ങൾ വിളംബരം ചെയ്യുന്നതാവണം കലാമേളകൾ: കാന്തപുരം

കേവലമായ ആസ്വാദനകൾക്കും വിനോദത്തിനുമപ്പുറം മൂല്യങ്ങളും വിജ്ഞാനങ്ങളും വിളംബരം ചെയ്യുന്നതാവണം കലാമേളകൾ എന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഖാഫ്‌’ ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ സർഗപരമായ ആവിഷ്കാരങ്ങൾ ഒച്ചപ്പാടുകളും കോലാഹലങ്ങളുമായി മാറുന്ന സാഹചര്യം ഇപ്പോഴുണ്ട്. മനോഹരമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറേണ്ട തിരഞ്ഞെടുപ്പ് വിജയറാലികൾ പോലും കേവല ഒച്ചപ്പാടുകളായി മാറുന്നത് പരിതാപകരമാണ്-അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

‘മൂല്യങ്ങൾ പുനർനിർവചിക്കുന്നു’ എന്ന പ്രമേയത്തിൽ 150ൽ പരം  ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സ്വദേശി സയ്യിദ് ഷഹീറുൽ അഹ്ദൽ കലാപ്രതിഭയായും, ഹാഫിള് ബിശ്ർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

കൺവെൻഷൻ സെന്ററിൽ നടന്ന ഫെസ്റ്റിന്റെ വിവിധ സെഷനുകളിൽ ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സീനിയർ മുദരിസ് ഉസ്താദ് വിപിഎം ഫൈസി വില്യാപ്പള്ളി, ബഷീർ സഖാഫി കൈപ്പുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി,  അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, സുഹൈൽ അസ്ഹരി മുഴപ്പാലം, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉമർ സഖാഫി കാവുംപുറം, അബ്ദുൽ ഖാദർ സഖാഫി പൈലിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img