സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; പുതിയ പട്ടികയുമായി ട്രംപ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം പന്ത്രണ്ടില്‍ നിന്നും പത്തൊമ്പതായി.

യുഎസിന്റെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക്.

പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങള്‍:

  • സിറിയ
  • ബുര്‍ക്കിന ഫാസോ
  • മാലി
  • നൈജര്‍
  • ദക്ഷിണ സുഡാന്‍
  • ലാവോസ്
  • സിയറ ലിയോണ്‍

ഐഎസ് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സിറിയക്ക് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ, അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതോടൊപ്പം, പലസ്തീന്‍ അതോറിറ്റി നല്‍കിയ യാത്രാ രേഖകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ട്രംപ് ഭരണകൂടം പൂര്‍ണ്ണ നിയന്ത്രണങ്ങളും പ്രവേശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനസ്വേല, നൈജീരിയ, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രംപ് ഭരണകൂടം ‘ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങള്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയവ:

  • ബുറുണ്ടി
  • ക്യൂബ
  • ടോഗോ
  • വെനിസ്വേല
  • അംഗോള
  • ആന്റിഗ്വയും ബാര്‍ബുഡയും
  • ബെനിന്‍
  • കോട്ട് ഡി ഐവയര്‍
  • ഡൊമിനിക്ക
  • ഗാബണ്‍
  • ദി ഗാംബിയ
  • മലാവി
  • മൗറിറ്റാനിയ
  • നൈജീരിയ
  • സെനഗല്‍
  • ടാന്‍സാനിയ
  • ടോംഗ
  • സാംബിയ
  • സിംബാബ്‌വേ

തുര്‍ക്ക്‌മെനിസ്ഥാനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Hot this week

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ‘വി ടു വി’ എത്തുന്നൂ; പുതിയ പരിഷ്കാരണം എത്തിക്കാൻ‌ നിതിൻ ​ഗഡ്കരി

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V)...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...
spot_img

Related Articles

Popular Categories

spot_img