മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് സർക്കാർ; തീരുമാനം മുഖ്യമന്ത്രി- ഗവർണർ സമവായത്തിന് പിന്നാലെ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.

ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് തീരുമാനം ആയത്. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. കഴിഞ്ഞ മൂന്ന് തവണയും കാലിക്കറ്റ് സർവകലാശാല നിർദേശിക്കുന്ന സെർച്ച് കമ്മറ്റി പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. പക്ഷേ ഇന്ന് സർക്കാർ നിർദേശം കൂടി അംഗീകരിച്ച് പ്രതിനിധിയെ നൽകും. പിന്നാലെ കേരളയും, കണ്ണൂരും പ്രതിനിധികളെ നൽകും.സർക്കാരിനും, ഗവർണർക്കും താൽപര്യമുള്ളവരെ പരസ്പര ധാരണയാൽ വിവിധ സർവകലാശാലകളിൽ വി സിമാരായി നിയമിക്കും. ലോക്ഭവൻ നിയമിച്ച ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുമായി സർക്കാർ സഹകരിച്ച് മുന്നോട്ട് പോകും. കേരള സർവ്വകലാശാലയിലെ താൽകാലിക വിസി മോഹനൻ കുന്നുമ്മലും ഉന്നത വിദ്യാഭ്യാസമന്ത്രിയെ കാണും.

Hot this week

ലോക്‌സഭയിൽ വിബി ജി റാം ജി ബിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത: മുഖ്യമന്ത്രി

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...

നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും; തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും: കെ. ജയകുമാർ

ഉന്നതതലയോഗത്തിൽ ശബരിമല മാസ്റ്റർ പ്ലാനിൽ ചർച്ച നടന്നതായി ദേവസ്വം പ്രസിഡൻ്റ് കെ....

ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ ഫോക്കസ്  ഓൺലൈൻ മാസികയുടെ 2026 ജനുവരി ലക്കം പ്രസിദ്ധീകരിച്ചു

ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രൈസ്തവ പ്രവാസി സമൂഹത്തിന്റെ സ്വതന്ത്ര ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ 'ഫോക്കസ്'...

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി നീട്ടുന്നതിന് വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് യു.എസ്. ഹൗസ് സ്പീക്കർ

കുറഞ്ഞ വരുമാനമുള്ള നിരവധി അമേരിക്കക്കാർ ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ  നീട്ടുന്നതിനായി...

മംദാനി മുന്നാഭായ് എംബിബിഎസ് 16 തവണ കണ്ടു, സീരീസിൽ നായകനായി വിളിച്ചെങ്കിലും വന്നില്ല: മീരാ നായർ

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുതൽ സൊഹ്‌റാൻ മംദാനി എന്ന...

Topics

ലഖ്‌നൗ ടി20 ഉപേക്ഷിച്ച സംഭവം: വിമർശനങ്ങൾ കൊള്ളേണ്ടയിടത്ത് കൊണ്ടു; ഉടനെ നിർണായക തീരുമാനമെടുക്കുമെന്ന് ബിസിസിഐ

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20...

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്: കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ....

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം ജി; ബില്ല് വലിച്ചു കീറി പ്രതിപക്ഷം

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...
spot_img

Related Articles

Popular Categories

spot_img