നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും; തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും: കെ. ജയകുമാർ

ഉന്നതതലയോഗത്തിൽ ശബരിമല മാസ്റ്റർ പ്ലാനിൽ ചർച്ച നടന്നതായി ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ. അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ പരിശോധനയക്കായി ഈ മാസം 27 നും 29 നുമായി ആർക്കിടെക്റ്റർമാർ എത്തുമെന്നും ജയകുമാർ അറിയിച്ചു. സ്പോൺഷർഷിപ്പിൽ ഇടനിലക്കാർ വേണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായിട്ടാണ് ഇങ്ങനെയൊരു യോഗം ചേരുന്നതെന്ന് കെ. ജയകുമാർ പറഞ്ഞു. മാസ്റ്റർപ്ലാനിൽ എന്ത് ചെയ്യാമെന്ന് ചർച്ച ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ആദ്യം ചെയ്യാൻ തീരുമാനിച്ചു. നിലയ്ക്കലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അതിനായി 18 കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തു. അതുമായി മുന്നോട്ട് പോകുമെന്നും ജയകുമർ അറിയിച്ചു.

മാറ്റങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പമ്പയിൽ ചില കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുണ്ട്. പമ്പയിൽ ബയോളജിക്കൽ സ്വീവേജ് പ്ലാൻ്റ് സ്ഥാപിക്കണം. സന്നിധാനത്ത് പല ഓഫീസകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് അടുത്ത് ശുചിമുറികളുണ്ട്. ഇതൊക്കെ അവിടെ നിന്നും മാറ്റണം. അത് എളുപ്പമുള്ള കാര്യമല്ല. വലിയ പദ്ധതിയാണ്. താമസക്കാരെയൊക്കെ മാറ്റി ക്ഷേത്രത്തെ മോചിപ്പിക്കണം, എന്നീ കാര്യങ്ങളൊക്കെയാണ് പരിഗണനയിൽ ഉള്ളതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img