ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്മസ് കരോളും കരോൾ ഗാന മത്സരവും 2025 ഡിസംബർ 28 നു വൈകിട്ടു 5 മണിക്ക് ഹുസ്റ്റൻ സെന്റ് . ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ വെച്ചു നടത്തപെടുന്നു. ഹുസ്റ്റനിലെ ഇരുപതു പള്ളികൾ ചേർന്നുള്ള ഈ പരിപാടി വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു.
ഈ വർഷത്തെ ക്രിസ്മസ് കരോളിൽ മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ .ഡോ. ചെറിയാൻ തോമസ് ക്രിസ്തുമസ് ദുത് നൽകും. ക്രിസ്തുമസ് കരോൾ മൽസരത്തിൽ വിജയിക്കുന്ന വർക്കും ട്രോഫികളും ക്യാഷ് അവാർഡും നൽകും. ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജജയികൾക്കും ട്രോഫികൾ നൽകുന്നതായിരിക്കും . ഐസിഇസിഎച് പ്രസിഡന്റ് റവ.ഫാ .ഡോ ഐസക്ക് .ബി .പ്രകാശ് വൈസ് പ്രസിഡന്റ് റവ .ഫാ രാജേഷ് .കെ .ജോൺ, സെക്രട്ടറി ശ്രീ .ഷാജൻ ജോർജ് ട്രഷറർ ശ്രീ രാജൻ അങ്ങാടിയിൽ പി .ആർ .ഓ .ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ , ഫാൻസിമോൾ പള്ളത്തു മഠം ,ഡോ അന്ന ഫിലിപ്പ് , മിൽറ്റ മാത്യു, ക്രിസ്തമസ് കരോൾ കോഓർഡിനേറ്റർമാരായി റവ . ഫാ .ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.


