തിരക്ക് തുടർന്ന് സന്നിധാനം; ഉച്ചയോടെ ഭക്തരുടെ എണ്ണം അൻപതിനായിരം കടന്നു, മണ്ഡല പൂജ 27ന്

സന്നിധാനത്ത് ഭക്തജന തിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അവധി ദിവസത്തിന് പിന്നാലെയും തീർഥാടകരുടെ എണ്ണത്തിൽ വർധനവ്. ഉച്ചയ്ക്ക് നട അടയ്ക്കുമ്പോൾ അൻപതിനായിരത്തിലധികം ഭക്തർ സന്നിധാനത്ത് തൊഴുതു മടങ്ങി. നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണവും വർധിക്കുകയാണ്. നട തുറന്ന ആദ്യ മണിക്കൂറുകളിൽ തന്നെ ശബരിമലയിൽ ഭക്തജന തിരക്ക് പ്രകടമായിരുന്നു.

പുലർച്ചെ നെയ്യഭിഷേകം പൂർത്തിയാകുമ്പോൾ മുപ്പതിനായിരം പേരാണ് സന്നിധാനത്ത് എത്തിയത്. നടപ്പന്തൽ മുതൽ ഫ്ലൈ ഓവർ വരെ തീർഥാടകരുടെ നിര നീണ്ടു. ഓരോ മണിക്കൂറിലും സ്പോട്ട് ബുക്കിംഗ് കൂടി വരികയാണ്. സ്പോട്ട് ബുക്കിങ്ങിനായി കൂടുതൽ കൗണ്ടറുകളാണ് നിലമേലിൽ പ്രവർത്തിക്കുന്നത്. ശരാശരി നാലായിരത്തിലധികം പേരാണ് സ്പോട്ട് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തന്നത്.

നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാനന പാത വഴി ഭക്തർ സന്നിധാനത്തേക്കത്തുന്നത് തുടരുകയാണ്. ഈ മാസം 18 വരെ 87,128 പേരാണ് കാനന പാത വഴി എത്തിയത്. മണ്ഡല പൂജയ്ക്കുള്ള തങ്ക അങ്കി ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുമാരംഭിക്കും. ഡിസംബർ 26ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 27ന് രാവിലെ 10.10 നും 11.30 നും ഇടയിൽ പൂജാ ചടങ്ങുകൾ നടക്കും.

Hot this week

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച...

ട്രംപിനെ പുകഴ്ത്തി നിക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ...

കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം

തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന്...

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

വാഷിംഗ്ടൺ ഡി.സിയിലെ വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം...

അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്

അമേരിക്കയിൽ 'പെനി ' (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ...

Topics

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

സിറിയയിലെ ഐസിസ്  കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി....

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ജനുവരി 10ന് തുടക്കം

 കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി...

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  25-ാമത് വാർഷിക...
spot_img

Related Articles

Popular Categories

spot_img