കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം

തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം. 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയാണ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ ചരിത്ര വിജയം സ്വന്തമാക്കിയത്.  സെന്ററിൽ നിന്നും വിവിധ ഇനങ്ങളിലായി 48 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.  സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ആകാശ് ജെ.പി, 100, 200 മീറ്റർ ഓട്ടത്തിൽ അഖിൽ എസ്. ആർ, അച്ചു.വി, 100, 200, 400 മീറ്റർ ഓട്ടത്തിൽ പാർവതി എൽ.എസ്, ജാവലിംഗ് ത്രോയിൽ നാസിമുദ്ദീൻ, 

ജൂനിയർ വിഭാഗം 100,200 മീറ്റർ ഓട്ടത്തിൽ ഹരി ഗോവിന്ദ്, 1500 മീറ്റർ ഓട്ടത്തിൽ ബ്ലെസ്സി ബേസിൽ,  ഷോട്ട്പുട്ടിൽ ജെഫിൻ പി. ജയിംസ്, ജാവലിംഗ് ത്രോയിൽ അലൻ.എസ് എന്നിവരാണ് സ്വർണ്ണം നേടിയത്. ജൂനിയർ വിഭാഗം ജാവലിംഗ് ത്രോയിൽ ജെഫിൻ പി.ജയിംസ്, മുഹമ്മദ് ആസിഫ് എന്നിവർ വെള്ളിയും ജൂനിയർ ഭാഗം 400 മീറ്റർ ഓട്ടത്തിൽ ജെഫിൻ പി.ജയിംസ്, സീനിയർ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ ജോമോൻ ജോസഫ്, രൂപകൃഷ്ണ എന്നിവർ വെങ്കലവും സ്വന്തമാക്കി.

ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരത്തിന് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയത് ഡിഫറന്റ് ആർട് സെന്റർ ആണ്.  സെന്ററിലെ  പരിശീലകൻ ഷഹൽ, സഹ പരിശീലകൻ ആദിത്യൻ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്റർ കായിക പരിശീലനത്തിന് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. അത്ലറ്റിക്സിന് പുറമേ ഫുട്ബോൾ, ടേബിൾ ടെന്നീസ്, തായ്കൊണ്ടോ, ചെസ്സ്‌ തുടങ്ങിയവയ്ക്കും വിദഗ്ധ പരിശീലനം നൽകി വരികയാണ്. പാരാലിംപിക്സിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.

Hot this week

ഗോൾഡൻ ഗ്ലോബ്സ് 2026: നോവ വൈലിന് പുരസ്കാരം സമ്മാനിച്ച് പ്രിയങ്ക ചോപ്ര

2026-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക...

റെയിൽപ്പാളങ്ങളിലെ ഓർമ്മപ്പെയ്ത്ത്: ഇന്ത്യൻ റെയിൽവേ എന്റെ പ്രിയപ്പെട്ട യാത്രാനുഭവം

2025 സെപ്റ്റംബറിൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് ചോദിച്ച ഒരു...

2026 ഫെബ്രുവരി 25 മുതൽ യു.കെ യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്—അമേരിക്കൻ...

യുസിമാസ് സംസ്ഥാനതല അബാക്കസ് മത്സരം: ലിയ ഫാത്തിമ  ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്

കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ യുസിമാസ് (UCMAS) സംഘടിപ്പിച്ച...

ഒറൈൻ  ഇന്നോവേഷൻ ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

വൻകിട കമ്പനികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകുന്ന...

Topics

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു

രോഗ സാധ്യതയുള്ളവരിൽ പ്രാരംഭഘട്ടത്തിൽ   ഭക്ഷണക്രമീകരണങ്ങളിലൂടെ  മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താർബുദമായ...

ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി

സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം...

പന്തീരാങ്കാവ് ടോൾ പിരിവ് വൈകും; അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം

പന്തിരങ്കാവ് ടോൾ പിരിവ് ആരംഭിക്കുന്നത് വൈകുമെന്ന് അധികൃതർ. ഇന്ന് രാത്രി മുതൽ...
spot_img

Related Articles

Popular Categories

spot_img