ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ധാക്കയിൽ എത്തി. സന്ദർശനം 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം. ഇൻക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായി. ഹിമോൺ റഹ്മാൻ ശിക്ദാർ ആണ് അറസ്റ്റിൽ ആയത്. പ്രതികളെ ഇയാൾ സഹായിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളിൽ നിന്ന് പിസ്റ്റലുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.
ലണ്ടനിലെ പതിനേഴ് വർഷത്തെ ജീവിതത്തിനുശേഷം ഭാര്യക്കും മകൾക്കും ഒപ്പമാണ് താരിഖ് റഹ്മാൻ ധാക്കയിൽ എത്തിയത്. താരിഖ് റഹ്മാൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഖാലിദ സിയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് ചെയർമാനുമായ താരിഖ് റഹ്മാൻ വലിയ സ്വീകരണം ഒരുക്കിയിരുന്നതായും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2026 ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താരിഖ് റഹ്മാനും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ കഴിഞ്ഞ ദിവസം ധാക്കയിലെ മൊഗ്ബാസർ ഫ്ലൈ ഓവറിന് സമീപം സ്ഫോടനം ഉണ്ടായി. സൈഫുൾ സിയാം എന്ന 21 കാരൻ കൊല്ലപ്പെട്ടു.


