പിന്നോട്ടെടുത്ത ബസ് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറി; മുംബൈയില്‍ 4 മരണം

നിയന്ത്രണംവിട്ട ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാല് മരണം. മുംബൈയിലെ പൊതുഗതാഗത സേവനമായ ബെസ്റ്റ് ബസ്സാണ് അപടത്തില്‍പെട്ടത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ബന്ദൂപില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

ബസ് പിന്നോട്ടെടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബസിന്റെ നിയന്ത്രണം നഷ്ടമാകാനുള്ള കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത ബസ് ശൃംഖലകളിലൊന്നാണ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്).

അവസാന സ്‌റ്റോപ്പില്‍ എത്തിയ ശേഷം റിവേഴ്‌സ് എടുക്കുന്നതിനിടെയായിരുന്നു അപകടം. ബസ് ഡ്രൈവറേയും ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot this week

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67...

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്....

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ....

മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു....

‘ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണം’; പാകിസ്താൻ പ്രസിഡൻറ്

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരി....

Topics

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ...

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു...
spot_img

Related Articles

Popular Categories

spot_img