അതിമനോഹരം, പക്ഷെ അതിസാഹസികം; പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന

ഇറ്റലിയിലെ പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന. നിരന്തരം അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാകുകയും അപകടം പതിയിരിക്കുകയും ചെയ്യുന്ന മേഖലയിൽ അതീവ ജാഗ്രതയോടെയാണ് പർവതാരോഹണം.

ഇറ്റലിയിലെ സിസിലിയിൽ എത്തുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് മൗണ്ട് എറ്റ്‌ന സമ്മാനിക്കുന്നത്. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം വൻതോതിൽ ചാരവും ലാവയും വമിച്ച് കൊണ്ടിരിക്കുമ്പോഴും, പ്രകൃതിയുടെ വിസ്മയക്കാഴ്ച കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതത്തിന് താഴെയായി സഞ്ചാരികൾക്ക് സ്കീയിംഗ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനാകും.

രണ്ട് ദിവസം മുൻപ് വരെയും എറ്റ്‌നയിൽ അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടായിരുന്നു. നേരിയ ഭൂചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതത്തിൻ്റെ മുകൾഭാഗം ഉൾപ്പടെയുള്ള ക്രേറ്ററുകളിൽ നിന്ന് വൻതോതിൽ ലാവയും ചാരവും പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു.

അത്യന്തം അപകടകരമായ സാഹചര്യമായതിനാൽ, അധികൃതർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏകദേശം 3000 മീറ്റർ ഉയരം വരെ പോകാൻ മാത്രമേ നിലവിൽ സഞ്ചാരികൾക്ക് അനുമതിയുള്ളൂ. വിദഗ്ധരായ ഗൈഡുകളുടെ സഹായം വേണമെന്നത് നിർബന്ധമാണ്. മഞ്ഞും തണുപ്പും ചൂടും ഒത്തുചേരുന്ന ഈ അപൂർവ പ്രതിഭാസം കാണാൻ ഫോട്ടോഗ്രാഫർമാരും സാഹസികത ഇഷ്ടപ്പെടുന്നവരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Hot this week

കോവളത്തിനും ഇക്കുറി പാപ്പാഞ്ഞി; പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനവും

തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ...

‘ഹൊറർ-കോമഡി സിനിമകളിൽ ഇത്തരമൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി മാറി’; പ്രഭാസ്

സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും ‘രാജാസാബ്’ എന്ന് റിബൽ സ്റ്റാർ പ്രഭാസ്,...

540 ഡി​ഗ്രി ക്യാമറ സിസ്റ്റം! ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം; മഹീന്ദ്ര XUV 7XO ജനുവരി അ‍ഞ്ചിന് എത്തും

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 മുഖം മിനുക്കി എത്തുന്ന XUV...

Topics

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി; ശ്രീകോവിൽ ഉൾപ്പെടെ അളന്നു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി...

അവധി കിട്ടുന്നില്ലെന്ന് പരാതി പറയാൻ ഫോണിൽ വിളിച്ച് വിദ്യാർഥി, ആരോടും പറയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂളിൽ അവധി കിട്ടുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ്...

രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍

അങ്ങനെ ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇങ്ങെത്തുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക...
spot_img

Related Articles

Popular Categories

spot_img