വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മധ്യപ്രദേശിനോട് 47 റൺസ് തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. മധ്യപ്രദേശ് 47 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.1 ഓവറിൽ 167 റൺസിന് പുറത്തായി. 93 റൺസുമായി മധ്യപ്രദേശിൻ്റെ ഇന്നിങ്സിന് കരുത്ത് പകർന്ന ഹിമൻശു മന്ത്രിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളർമാർ മികച്ച തുടക്കമാണ് നൽകിയത്. കരുതലോടെ തുടങ്ങിയ മധ്യപ്രദേശിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ അങ്കിത് ശർമ്മയാണ് തകർത്തത്. ഹർഷ് ഗാവ്ലിയെയും (22) യഷ് ദുബെയെയും (13) തുടർച്ചയായ ഓവറുകളിൽ പുറത്താക്കി അങ്കിത് കേരളത്തിന് മുൻതൂക്കം നൽകി. പിന്നാലെ എത്തിയ ശുഭം ശർമ്മയെ അങ്കിത് ക്ലീൻ ബൗൾഡാക്കിയതോടെ മധ്യപ്രദേശ് കൂടുതൽ പ്രതിരോധത്തിലായി.

ക്യാപ്റ്റൻ വെങ്കിടേഷ് അയ്യരും ഹിമൻശു മന്ത്രിയും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും എട്ട് റൺസെടുത്ത അയ്യർ റണ്ണൗട്ടായത് അവർക്ക് തിരിച്ചടിയായി. രാഹുൽ ബഥം മൂന്നും സരൺഷ് ജെയിൻ ഒൻപതും ശിവങ് കുമാർ പൂജ്യത്തിനും പുറത്തായതോടെ ഏഴ് വിക്കറ്റ് 104 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഹിമൻശു മന്ത്രി ടീമിൻ്റെ രക്ഷകനായി. ആദ്യം ആര്യൻ പാണ്ഡെയെയും (15) പിന്നീട് ത്രിപുരേഷ് സിങ്ങിനെയും (37) കൂട്ടുപിടിച്ച് ഹിമൻശു ടീമിനെ കരകയറ്റി. ത്രിപുരേഷുമായി ചേർന്ന് ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയ 66 റൺസിന്റെ കൂട്ടുകെട്ടാണ് മധ്യപ്രദേശ് സ്കോർ 214-ൽ എത്തിച്ചത്. അർഹിച്ച സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ (93 റൺസ്) പുറത്തായെങ്കിലും ടീമിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചാണ് ഹിമൻശു ക്രീസ് വിട്ടത്. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാലും ബാബ അപരാജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനും മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡ് പത്തിൽ നില്ക്കെ നാല് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇരുവരെയും സരൺഷ് ജെയിൻ പുറത്താക്കിയതോടെ കേരളം പ്രതിരോധത്തിലായി. രോഹൻ
19ഉം അങ്കിത് ശർമ്മ 13ഉം റൺസ് നേടി. തുടർന്നെത്തിയ സൽമാൻ നിസാർ, ബാബ അപരാജിത്തിനും മൊഹമ്മദ് അസറുദ്ദീനുമൊപ്പം ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്തിയെങ്കിലും അതും അധികം നീണ്ടില്ല. അപരാജിത് ഒൻപതും അസറുദ്ദീൻ 15ഉം റൺസെടുത്ത് പുറത്തായി. ഒടുവിൽ 30 റൺസെടുത്ത സൽമാൻ കൂടി മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾക്ക് അവസാനമായി.

വാലറ്റത്ത് ഷറഫുദ്ദീൻ്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 167 വരെയെത്തിച്ചത്. ഷറഫുദ്ദീൻ 29 പന്തുകളിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 42 റൺസെടുത്തു. വിഷ്ണു വിനോദ് 20 റൺസും നേടി. മധ്യപ്രദേശിന് വേണ്ടി ശുഭം ശർമ്മ മൂന്നും ശിവങ് കുമാർ, സരൻഷ് ജെയിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Hot this week

‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ്...

കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ്...

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യിൽ നിന്ന് രേഖകൾ...

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

നിതിൻ നബിനെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട്...

’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര...

Topics

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....
spot_img

Related Articles

Popular Categories

spot_img