ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ വന്നു

 പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ വന്നു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പ്രയോജനപ്രദമാകും വിധം നിത്യോപയോഗ മരുന്നുകളുടെ വില ഗണ്യമായി കുറയുമെന്ന് ഇത് സംബന്ധിച്ചുള്ള വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർ ചെറിയ ഒരു തുക കൊടുത്ത് വാങ്ങുന്ന ഇത്തരം മരുന്നുകൾ, ഇൻഷുറൻസ് ഇല്ലാത്ത ഒരു വ്യക്തിക്ക് പുറത്ത് നിന്നും വാങ്ങുവാനോ, അതിന്റെ വില താങ്ങുവാനോ കഴിയുമായിരുന്നില്ല. പ്രമുഖ ബ്രാൻഡഡ് മരുന്നുകളുടെ തത്യുല്യമായ ജനറിക് മരുന്നുകൾ 90 ശതമാനം വരെ വില കുറച്ച് മാർക്കറ്റിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

ഡയബറ്റിക് മരുന്നുകൾക്കും ശരീരഭാരം കുറയ്ക്കുവാനുള്ള മരുന്നുകൾക്കുമാണ് ആദ്യഘട്ടത്തിൽ സഹായവില പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളും ഇതിൽ ഉൾപ്പെടുത്തും എന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ലഭ്യമാകുന്ന മരുന്നുകൾക്ക്, മറ്റ് രാജ്യങ്ങളിൽ വിൽക്കുന്ന വിലയേക്കാൾ 1000 ശതമാനം വില കൂട്ടിയിട്ടാണ് വിൽക്കുന്നത് എന്ന് പ്രസിഡന്റ ട്രംപ് കുറ്റപ്പെടുത്തി. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരീഫ് നയത്തിൽ ഉൾപ്പെടുത്തി ഇത്തരം മരുന്നുകൾക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ വില മാത്രം ഇനി അമേരിക്കക്കാർ നൽകിയാൽ മതിയാകും എന്നാണ് ട്രംപിന്റെ വാഗ്ദാനം.

ഇതിനായി ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട് https://trumprx.gov/

ഈ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാകുന്ന മരുന്നുകളുടെ ലിസ്റ്റും അതിന്റെ വിലയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 ൽ ഇന്ത്യയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മന്ത്രിസഭയും ഇതുപോലെ ജനഔഷധി എന്ന പേരിൽ ഒരു സ്‌കീം ആരംഭിച്ചിരുന്നു.

Hot this week

ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ...

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന...

“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്....

Topics

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...
spot_img

Related Articles

Popular Categories

spot_img