പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിൻെറ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക.ശബരിമല സ്വർണക്കൊള്ള അടക്കമുള്ള കാര്യങ്ങൾ സഭാസമ്മേളനത്തിൽ ചർച്ചയാകും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നിയമസഭാ സമ്മേളനത്തിനാണ് ഇനി കളമൊരുങ്ങുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍തസ്തികകൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും.ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകള്‍തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

വിരമിക്കല്‍ പ്രായം ഏകീകരിച്ചുരണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തി.പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുംസംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.പ്രത്യേക നഷ്ടപരിഹാര പാക്കേജ്ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.നിയമനംകേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി പി യെ നിയമിക്കും.ശമ്പളകുടിശ്ശിക അനുവദിക്കുംകാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രിൽ, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 2025-26 സാമ്പത്തികവർഷത്തിൽ കാസറഗോഡ് വികസന പാക്കേജിൽ നിന്നുമാണ് അനുവദിക്കുക.തുക അനുവദിക്കുംകുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിൻ്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമതി നല്‍കി.ടെണ്ടർ അംഗീകരിച്ചുകൊല്ലം ജില്ലയിലെ GENERAL-FDR 2024 – 25 – Providing BC overlay Odanavattom valakom Road ch 0/000 to 4/100 KM എന്ന പ്രവൃത്തിക്ക് 1,65,10,221 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Hot this week

‘യുക്രെയ്നെതിരായ യുദ്ധം ജയിക്കും’: പുതുവത്സര സന്ദേശത്തിൽ പുടിൻ

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ...

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്”...

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട...

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട്...

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ...

Topics

‘യുക്രെയ്നെതിരായ യുദ്ധം ജയിക്കും’: പുതുവത്സര സന്ദേശത്തിൽ പുടിൻ

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ...

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്”...

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട...

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട്...

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ...

ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്

അത്യന്തം സംഘര്‍ഭരിതമായ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ എല്ലാ കാലങ്ങളിലൂടെയും കടന്നുപോയ ആളാണ് ബീഗം...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ്...

കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍...
spot_img

Related Articles

Popular Categories

spot_img