2025 വെള്ളി വിലയിൽ വൻകുതിപ്പ് നടത്തിയ വർഷം; മോത്തിലാൽ ഓസ്‌വാൾ

വെള്ളി വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോയതെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ പുറത്തിറക്കിയ ‘കമ്മോഡിറ്റീസ് ഇൻസൈറ്റ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 75 ഡോളർ കടന്നു. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 2.3 ലക്ഷം രൂപയെന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 160 ശതമാനത്തിലധികം ലാഭമാണ് വെള്ളി നിക്ഷേപകർക്ക് കരസ്ഥമാക്കാനായത്. ആഗോള ആവശ്യകതയ്ക്ക് അനുസരിച്ച് സ്റ്റോക്ക് ഇല്ലാത്തതാണ് വെള്ളി വിലയുടെ വർധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വെള്ളിയുടെ പ്രധാന ഉപഭോക്താക്കളായ ചൈനയുടെ വെള്ളി ശേഖരം കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ജനുവരി മുതൽ ചൈന പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പാക്കുന്നതോടെ, വെള്ളിയുടെ ആഗോള ലഭ്യത വീണ്ടും കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഘടനാപരമായ മാറ്റത്തിലൂടെയാണ് വെള്ളി വിപണി കടന്നുപോകുന്നതെന്നും വിതരണത്തിലെ കുറവും ആവശ്യകതയിലെ വർദ്ധനവും തമ്മിലുള്ള അന്തരമാണ് വിലക്കയറ്റത്തിന് കാരണമെന്നും മോത്തിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം തലവൻ നവനീത് ദമാനി പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img