മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്സിലെ  സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങൾ അരങ്ങേറി. തദവസരത്തിൽ 2026 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഫോർട്ട്‌ ബൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്,  ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ,ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ തുടങ്ങി പ്രധാന ക്ഷണിതാക്കൾ ആയിരുന്നു. 

ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന്പ്രസിഡന്റ് ജോസ് കെ ജോൺ അധ്യക്ഷ പ്രസംഗം നടത്തി.  ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ച വിവിധ കലാപരിപാടികൾ  അരങ്ങേറി. ക്രിസ്മസ് കരോൾ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ്‌ മലങ്കര ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റജി വി കുര്യൻ സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നേടി. രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് നേടി. റെജി കോട്ടയം സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സ്വന്തമാക്കി. മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച്, ട്രിനിറ്റി മാർത്തോമ ചർച്ച് എന്നിവ നേടി. ജോജി ജോസഫ് സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകി.

2026 ലേക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  റോയ് മാത്യുവിനും  ഡയറക്ടർ ബോർഡ് ഭാരവാഹികൾക്കും ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ജിമ്മി കുന്നശ്ശേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യുസും ജോസ് കെ ജോണും പ്രതിജ്ഞ വാചകം ചൊല്ലി സ്ഥാനമേറ്റു. 2026 ജനുവരി 1 മുതൽ പുതിയ ഭരണസമിതി നിലവിൽ വരും.

പുതിയ വർഷത്തിൽ ട്രസ്റ്റീ ബോർഡിൽ നിന്ന് പിരിയുന്ന ചെയർമാൻ ജിമ്മി കുന്നശ്ശേരി, അംഗം അനിൽകുമാർ ആറന്മുള, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, മിഖായേൽ ജോയ്, അലക്സ് മാത്യു, ജോൺ ഡബ്ലിയു വർഗീസ്, ജോസഫ് കുനാതൻ, ബിജോയ് തോമസ്, വിഘ്നേഷ് ശിവൻ, പ്രബിത്മോൻ വെള്ളിയാൻ, റീനു വർഗീസ് എന്നിവർക്കും ഇലക്ഷൻ കമ്മീഷണർ മാരായ മാർട്ടിൻ ജോൺ, ബാബു തോമസ്, പ്രിൻസ് പോൾ എന്നിവർക്കും ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും ക്രിസ്മസ് കേക്കും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. 

2025ൽ മുപ്പത്തിരണ്ടോളം സാമൂഹിക സാംസ്കാരിക കലാ പ്രസക്തികളുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ബോർഡിൻറെ വലിയ പരിശ്രമങ്ങൾ അതിന്റെ പിന്നിലുണ്ട്, വിശേഷാൽ പ്രോഗ്രാം കൺവീനർ രേഷ്മ വിനോദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സാമ്പത്തികചിലവ് പരിഹരിക്കുവാൻ സ്പോൺസേർസ് വലിയപങ്കാണ് വഹിച്ചത്. ഈ വർഷത്തെ പരിപാടികൾ വിജയപ്രദമാക്കുവാൻ സഹായിച്ച എല്ലാവർക്കും ട്രെഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img