2025ൽ റിലീസ് ആയ ‘ധുരന്ധർ’ ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയി നാല് ആഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. 250 കോടി രൂപ ബജറ്റിൽ ഇറങ്ങിയ സിനിമ ആഗോളതലത്തിൽ 1,100 കോടിക്ക് മുകളിലാണ് ഇതുവരെ നേടിയത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, റെക്കോർഡ് തുകയ്ക്കാണ് ‘ധുരന്ധറി’ന്റെ ഒടിടി അവകാശങ്ങൾ നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. ഇതോടെ, അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് ‘ധുരന്ധർ’ മറികടന്നു. 275 കോടി രൂപയ്ക്കാണ് ‘പുഷ്പ’യുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ഈ വർഷം മാർച്ച് 19ന് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

അതേസമയം, ‘ധുരന്ധർ’ പ്രൊപ്പഗാണ്ട സിനിമയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ‘ദി താജ് സ്റ്റോറി’, ‘ദി ബംഗാൾ ഫയല്‍സ്’ പോലുള്ള സിനിമകളേക്കാൾ അപകടകരമായ സിനിമയാണ് ‘ധുരന്ധർ’ എന്നാണ് യൂട്യൂബർ ധ്രുവ് റാഠി അഭിപ്രായപ്പെട്ടത്. സിനിമയുടെ കഥപറച്ചിലിനെ പ്രശംസിച്ച നടൻ ഹൃത്വിക് റോഷനും സിനിമയുടെ രാഷ്ട്രീയത്തെ വിമർശിച്ചിരുന്നു.