വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിലാദ്യമായി പീസ് പാർലമെന്റിന് തുടക്കമാകുന്നു. 2026 ജനുവരി 9ന് കോട്ടയം സീസർ പാലസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് തിരി തെളിച്ച് ആരംഭം കുറിക്കുന്നു. ചടങ്ങിൽ മുൻ യു. എൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ഇന്ത്യയിലെ പ്രശസ്തയായ സോഷ്യൽ ആക്ടിവിസ്റ്റ് ദയാ ബായി, ഫാ. ബോബി ജോസ് കട്ടിക്കാട്, വേൾഡ് മിഷൻ ചെയർമാനും, സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ, സംവിധായകൻ ബ്ലെസ്സി എന്നിവർ പങ്കെടുക്കുന്നു.
അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളിൽ ശാഖോപശാഖയായി
വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ, ലോകം മുഴുവൻ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥർ, തെരുവു കുട്ടികൾ, രോഗികൾ, ദരിദ്രർ, നിരാലാംബരായ വിധവകൾ, അശരണരായർ, ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫൻ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാർത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ന് ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി ഉയർന്നുനിൽക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും, സേവന സമർപ്പണവും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവർത്തകൻ സഞ്ചരിച്ച വഴികൾ ശ്രദ്ധേയമാണ്. മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകൾക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേൾഡ് പീസ് മിഷൻ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.
വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാർലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം സംവാദവും, സംഘർഷത്തിന് പകരം കരുണയും, തെറ്റിദ്ധാരണയ്ക്ക് പകരം ഐക്യവും വളർത്തുന്ന ഒരു കർമ്മവേദി ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വേൾഡ് പീസ് മിഷൻ പ്രവർത്തിക്കുന്നത്. സ്വന്തം മതവിശ്വാസത്തെ ആരാധിക്കുകയും, മറ്റ് എല്ലാ മതങ്ങളുടേയും വിശ്വാസത്തെ ആദരിക്കുകയും, എല്ലാ സമൂഹങ്ങളും , ഓരോ സംസ്കാരങ്ങളും മനുഷ്യരാശിയുടെ വൈവിധ്യങ്ങളാണന്ന് മനസിലാക്കി മാനവികത വളർത്തി,
പൂന്തോട്ടം പോലെ നിലനിർത്താൻ പഠിപ്പിക്കുകയെന്നതാണ് വേൾഡ് പീസ് മിഷന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും. ധൈര്യത്തോടും കരുണയോടും ഒരുമിച്ച് നിൽക്കുമ്പോൾ സമാധാനം സാധ്യമാണെന്ന ദൃഢ വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുന്ന കർമ്മനിയോഗമാണ്. വേൾഡ് പീസ് മിഷൻ.
ചടങ്ങിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും ലിറ്ററേച്ചർ പാർലമെന്റ്, റിലീജിയസ് പാർലമെന്റ്, വിമൻസ് പാർലമെന്റ്, മീഡിയ പാർലമെന്റ്, എജുക്കേഷണൽ പാർലമെന്റ് തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഗത്ഭരായവർ ചർച്ചകൾ നടത്തി രൂപപ്പെടുത്തുന്ന പുതിയ ആശയങ്ങൾ വഴി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുവാനും, സമാന ചിന്തകൾ പുലർത്തുന്ന ആഗോള സമാധാന പ്രസ്ഥാനങ്ങളുമായി ചേർന്ന് ലോകം മുഴുവൻ സമാധാന പ്രവർത്തനങ്ങൾ വളർത്തുവാനും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കി ലോകസമാധാന പരിശ്രമങ്ങൾ ജാതി മത വർഗ്ഗ വർണ്ണ ദേശ വ്യത്യാസമില്ലാതെ പൂർത്തീകരിക്കുവാനുമുള്ള പരിശ്രമത്തിനാണ് വേൾഡ് മിഷൻ പ്രവർത്തിക്കുന്നത്.
സമാപന സമ്മേളനം അംബാസിഡർ ടി പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. വേൾഡ് പീസ് അക്കാദമി അവാർഡുകൾ ജസ്റ്റിസ് കുരൃയൻ ജോസഫ് നൽകും. റവ. ഫാ. അലക്സാണ്ടർ കുര്യൻ ( സീനിയർ എക്സിക്യൂട്ടീവ്,യൂ എസ്. ഗവൺമെന്റ് ), ഹ്യൂമാനിറ്റേറിയൻ അവാർഡ് ശ്രീ. ജോൺ ടൈറ്റസ് ( ചെയർമാൻ, ഏറോ കൺട്രോൾസ് യൂ. എസ്. എ ), വിമൻ എംപവർമെന്റ് അവാർഡ് ഇന്ത്യയിലെ പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീമതി ദയ ഭായിക്കും സമ്മാനിക്കും.
തുടർന്ന് ഗ്ലോബൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും, ഓസ്റ്റിൻ ട്രിനിറ്റി ഗ്രൂപ്പ് ചെയർമാൻ ശ്രീ. സിജോ വടക്കൻ, ആഫ്രിക്കയിൽ രണ്ടു പതിറ്റാണ്ട് പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ച “പട്ടിണി പാവങ്ങളുടെ അമ്മ”എന്നറിയപ്പെടുന്ന സി.മെലോമ എഫ്. സി. സി., ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളിൽ ജീവിതം അടയാളപ്പെടുത്തിയ ഡോ.ടി. കെ ജയകുമാർ, പ്രശസ്ത സാമൂഹിക പ്രവർത്തകനും കിഡ്നി ഫൗണ്ടേഷൻ ഡയറക്ടറുമായ ഫാ. ഡേവിസ് ചിറമേൽ, യു,എ,ഇയിലെ ജെ &ജെ കൺസ്ട്രക്ഷൻ കമ്പനി ഡയറക്ടറും, കാരുണ്യ പ്രവർത്തകനുമായ ജോസ് ജോസഫും, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ബാബു സ്റ്റീഫൻ, ക്ഷേമ പ്രവർത്തനങ്ങളിലൂടെശ്രദ്ധേയനായ ജോ കുരുവിള (ഫ്ലോറിഡ) ഫോക്കാനാ പ്രസിഡന്റ് സജിമോൻ ആന്റണി, ഉപമാനമില്ലാത്ത കാരുണ്യ പ്രവർത്തികളിലൂടെ ആഫ്രിക്കയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ റവ. സിസ്റ്റർ. സെറിൻ മരിയ എഫ്. സി. സി എന്നിവരെയാണ് അവാർഡുകൾ നൽകി ആദരിക്കുന്നത്.
ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ(മിയാവോ രൂപത)അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി. ചാണ്ടി ഉമ്മൻ എം.എൽ.എ,അഡ്വ.മോൻസ് ജോസഫ് എം. എൽ. എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, മാക്ടാ ചെയർമാൻ ജോഷി മാത്യു, പ്രൊഫ. കവിയൂർ ശിവപ്രസാദ്, യുവ സാഹിത്യകാരി രേഖാ.കെ, ശ്രീമതി ഷിജി ജോൺസൺ, ഡിജോ വർഗീസ്, പ്രൊഫ.ഡോ.റൂബിൾ രാജ്,പ്രൊഫ.ഡോ. ജിജി കൂട്ടുമ്മേൽ, പ്രൊഫ.ജോർജ് തോമസ്, റവ. മദർ ആർദ്ര, ഡോ. അബ്ദുൽ ഖാദർ, എഫ്.സി.സി.പ്രൊവിൻഷ്യൽ സിസ്റ്റർ ജെസ്സി മരിയ, ട്രാഡാ ഡയറക്ടർ ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര, പ്രൊഫ. കമലാ. കെ, പ്രിയ ബേബി, ഡോ. ബിബു നാരായൺ, ജോസ് ഡേവിഡ്, ബീന അജിത്ത്, ബീജോയ് ചെറിയാൻ, എം. ആർ ഉണ്ണി, അഭിലാഷ് ജോസഫ്, മുൻ എസ്.ബി.ഐ. അസിസ്റ്റന്റ് ജനറൽ മാനേജർ ജോസ് ചേന്നാട്ടുശ്ശേരി, ജോർജ് മാത്യു (ന്യൂഡൽഹി )എന്നിവർ പങ്കെടുക്കും.
പീസ് പാർലമെന്റിന്റെ ഗ്രാൻഡ് സ്പോൺസർ ഓസ്റ്റിനിലുള്ള ട്രിനിറ്റി ഗ്രൂപ്പ് സി.ഇ.ഒ.ശ്രീ. സിജോ വടക്കനാണ്. യൂ.എസ്. വേൾഡ് പീസ് മിഷൻ ട്രഷറർ മാത്യു ചാക്കോ സി.പി.എ, യൂ.എസ് വേൾഡ് പീസ് മിഷൻ വൈസ് പ്രസിഡന്റ് ഷേർളി ബിജു എന്നിവരാണ് കോ-സ്പോൺസർമാർ.



