എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ്സ് സമ്മാനമായി ഇടുക്കി  ജില്ലയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ-പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍  ഇടുക്കി ജില്ല എ.ഡി.എം. ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ഇടുക്കി ഡി.വൈ.എസ്.പി. രാജന്‍ കെ. അരമന മുഖ്യപ്രഭാഷണം നടത്തിയപ്പോള്‍; ലയണ്‍സ് ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയിന്‍ അഗസ്റ്റ്യന്‍, ബ്രദര്‍ രാജു പടമുഖം; പി.ജെ. ജോസഫ്, രാജു പൈനാവ്; കെ.എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള കൂപ്പണുകളാണ് എസ്.എം.സി.സി.യുടെ ക്രിസ്മസ്സ് സമ്മാനമായി സമര്‍പ്പിച്ചത്.

എസ്.എം.സി.സി. ചിക്കാഗോ രുപതാ ഡയറക്ടറും, മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന വികാരിയുമായ റവ. ഫാ. ജോര്‍ജ്ജ്  ഇളംമ്പാശ്ശേരി;  എസ്.എം.സി.സി. ചാപ്റ്റര്‍ പ്രസിഡന്റ് ബാബു കല്ലിടുക്കീല്‍; സെക്രട്ടറി നോയല്‍ മാത്യു; ട്രഷറര്‍ ജോബി പൊന്നും പുരയിടം; പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സാജു വടക്കേല്‍; എസ്.എം.സി.സി. ചാപ്റ്റര്‍ ഭാരവാഹികള്‍  തുടങ്ങി നിരവധിയായ സുമനസ്സുകളുടെയും സാമ്പത്തിക സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചത്.

Hot this week

ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

വേൾഡ് മലയാളി കൗൺസിൽ (WMC) സണ്ണി വെയ്‌ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 2026-ലെ...

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല്...

പുതുവത്സരത്തിലെ സൗഹൃദവും സാംസ്കാരികവും മെച്ചപ്പെടുത്തുന്ന WMC അമേരിക്ക റീജിയൻ & ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ടാമ്പ വിരുന്നിന് ഒരുക്കം

ടാമ്പ, ഫ്ലോറിഡ — ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യബോധവും മനുഷ്യസൗഹൃദവും ഉയർത്തിപ്പിടിക്കുന്ന World...

പെട്രോൾ എഞ്ചിനിൽ റോയൽ ‘സഫാരി’ എക്സ്പീരിയൻസ്; ടാറ്റ സഫാരി പെട്രോൾ പുറത്ത്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ സഫാരി പെട്രോൾ പുറത്തെത്തി....

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം...

Topics

സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം  ഫെബ്രുവരിയിൽ

സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി...

‘ICSET (ഇക്സെറ്റ്) 2026’: അന്താരാഷ്ട്ര കോൺക്ലേവ്  ജനുവരി 13ന്

 കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ...

ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത്, നാളെ തുടക്കം

 വേൾഡ്  പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിലാദ്യമായി പീസ് പാർലമെന്റിന് തുടക്കമാകുന്നു.  2026...
spot_img

Related Articles

Popular Categories

spot_img