സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം. കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി ആര്യാ രാജേന്ദ്രനാണ്. മേയറെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഉണ്ടായില്ലെന്നും ചാലയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം വിമര്‍ശനം ഉന്നയിച്ചു.
മേയര്‍ ആയിരുന്ന ആദ്യാ രാജേന്ദ്രന്റെ നടപടികള്‍ തോല്‍വിയില്‍ പങ്കുവഹിച്ചു. മേയറെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഉണ്ടായില്ല. ഇതാണ് കുഴപ്പങ്ങള്‍ക്ക് വഴി വച്ചതെന്നും വിമര്‍ശനമുണ്ട്. അതേസമയം, ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങ്ങിനായി ചേര്‍ന്ന യോഗത്തില്‍ നിന്നാണ് വിട്ടു നിന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് ആര്യ പങ്കെടുക്കാതിരുന്നത്.


