നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു.
2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല – അദ്ദേഹം പറഞ്ഞു.


