SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.

സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.

ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and Mr. Justin Thomas (Patrol Officer, Edmonton Police Service) ചേർന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും ആദരവും നൽകി. മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respectഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.

ചടങ്ങിന് നേതൃത്വം നൽകിയത് SIMAA കരാട്ടെയുടെ Hanshi Shaju Paul (Chief Instructor and Examiner),  Renshi Sheelu Joseph (Chief Instructor) and Abi Nellickal, Instructor Canada എന്നിവരാണ്. വിദ്യാർത്ഥികളുടെ കരാട്ടെ യാത്രയിൽ അവരുടെ സമർപ്പിതമായ പരിശീലനവും മാർഗ്ഗനിർദേശവും നിർണായക പങ്കുവഹിച്ചു.

എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് ആണിത്. ഇതിലൂടെ സംഘടനയുടെ സ്ഥിരതയുള്ള വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും വ്യക്തമാകുന്നു.

രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. ജിമ്മി എബ്രഹാം, ടോമി പൗലോസ്യും വിശിഷ്ട അതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് ജോർജി വർഗീസ് വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും, കരാട്ടെ കുട്ടികൾക്ക് പ്രചോദനാത്മക സന്ദേശം നൽകുകയും ചെയ്തു. ശക്തമായ മൂല്യങ്ങളോടുകൂടിയ അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img