ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; കഴിഞ്ഞ വർഷം മാത്രം 47 മരണം, രോഗം ബാധിച്ചത് 201 പേർക്ക്

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. കഴിഞ്ഞ വർഷം മാത്രം രോഗം ബാധിച്ചത് 201 പേർക്കാണ്. 47 പേർ മരണത്തിന് കീഴടങ്ങിയതും മിക്ക കേസുകളിലും ഉറവിടം കണ്ടെത്താൻ കഴിയാത്തതും ആശങ്ക വർധിപ്പിക്കുന്നു.

97 ശതമാനം മരണനിരക്കുണ്ടെങ്കിലും അപൂർവമായി മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിൽ പക്ഷേ അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. 2016 മുതൽ 2024 വരെ ആകെ 45 കേസുകൾ ആയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു വർഷം രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 2024ൽ  സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. കഴിഞ്ഞ വർഷം മാത്രം 201 പേർ രോഗബാധിതരായി. അതിൽ 47 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗം ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്നത് വടക്കൻ ജില്ലകളിലാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷം 77 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ എട്ടുപേർ മരിച്ചു. കുട്ടികളാണ് രോഗബാധിതരിൽ ഏറെയും എന്നതും ആശങ്ക ഉയർത്തുന്നു.

മരണനിരക്ക് കുറയ്ക്കാനായെങ്കിലും രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് വെല്ലുവിളി നേരിടുകയാണ്. രോഗം സ്ഥിരീകരിച്ച കേസുകളിൽ ഉറവിടം കണ്ടെത്താൻ കഴിയാത്തതും പ്രതിസന്ധിയാകുകയാണ്. മലിന ജലത്തിൽ കുളിക്കുന്നവർക്കാണ് രോഗമുണ്ടാകുക എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എന്നാൽ കിണർ വെള്ളം ഉപയോഗിച്ചവർക്കും തോട്ടിൽ കുളിച്ചവർക്കും രോഗം സ്ഥിരീകരിച്ചതോടെ ഭീതി വർദ്ധിച്ചു. ഈ വർഷവും രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img