ഷോപ്പറില്‍ നിറയെ വെള്ളക്കുപ്പികളുമായി വിരാട് കോലി; ഇന്‍ഡോറിലെ ജലമലിനീകരണം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനകം ഇന്‍ഡോറില്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തി രസകരവും എന്നാല്‍ ഗൗരവമുള്ളതുമായ ഒരു വിഷയം ചര്‍ച്ചയാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സംഭവം ഇതാണ്. വിരാട് കോലി പരിശീലനത്തിനായി എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കണ്ട് ഷോപ്പറില്‍ എന്തായിരിക്കുമെന്നതായിരുന്നു ചര്‍ച്ച. പുറത്തുവന്ന ഒരു വീഡിയോയില്‍ കോലി ഷോപ്പറില്‍ കൊണ്ടു വരുന്നത് ഏതാനും വാട്ടര്‍ബോട്ടിലുകളാണെന്ന് വ്യക്തമാണ്. മത്സരത്തിന് മുന്നോടിയായി ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തുന്നതിലും ഫിറ്റ്‌നസിലും താരം വളരെ ശ്രദ്ധാലുവാണെന്നായിരുന്നു ആരാധകരുടെ പക്ഷം. കൈയ്യില്‍ പിടിച്ച കവറില്‍ നിറയെ വെള്ളക്കുപ്പികളായതിനാല്‍ ഇന്‍ഡോറിലെ ശുദ്ധജല ലഭ്യതയെ കുറിച്ചുള്ള ആശങ്കകള്‍ കൂടി പങ്കുവെക്കുന്നതാണ് ചില ആരാധകരുടെ പ്രതികരണം.

അതൊന്നുമല്ല വിരാട് കോലി ഫിറ്റ്‌നസ് കാര്യമായി നോക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. 2026-ലെ സീസണിലേക്ക് ആയി ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇവിയന്‍ നാച്ചുറല്‍ സ്പ്രിംഗ് വാട്ടര്‍ പോലുള്ള നിര്‍ദ്ദിഷ്ട പ്രീമിയം വാട്ടര്‍ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് തെളിവാണെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.അതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്റെ ഹോട്ടല്‍ മുറിയിലേക്കായി മൂന്ന് ലക്ഷം രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ മെഷീന്‍ കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരങ്ങള്‍ ഇങ്ങനയൊക്കെ ചെയ്യുന്നത് പതിവാണോ അതോ ഇന്‍ഡോറിലെ പ്രത്യേക സാഹചര്യങ്ങളുമായി ഇത്തരം കാര്യങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നതിനെ കുറിച്ചെല്ലാം ചര്‍ച്ചകള്‍ ഉയരുന്നുണ്ടോ. അതേ സമയം ടീം മാനേജുമെന്റ് മേല്‍പ്പറഞ്ഞ കാര്യങ്ങളിലൊന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Hot this week

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. പ്ലസ്...

‘വെറി’ മാർച്ച് 6ന് തീയേറ്ററുകളിലേക്ക്

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ...

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ...

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ...

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം...

Topics

“മുഴുവൻ കണക്ക് വച്ച് വേണം സംസാരിക്കാൻ”; കേരളത്തിലെ ശിശുമരണ നിരക്കിനെ കുറിച്ചുള്ള വിചിത്ര വാദത്തിലുറച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ ശിശുമരണ നിരക്കിനെ കുറിച്ചുള്ള വിചിത്ര വാദത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ...

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക...

‘പ്രകമ്പന’ത്തിന് ശേഷം സാഗർ സൂര്യയും അമീനും വീണ്ടും ഒന്നിക്കുന്നു; ‘ഡർബി’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

'പ്രകമ്പന'ത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന...
spot_img

Related Articles

Popular Categories

spot_img