ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി കൊള്ളുന്നത് 140 കോടി ജനതയുടെ വിശ്വാസമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറും ഇതിഹാസ ക്രിക്കറ്ററുമാണ് വിരാട് കോഹ്‌ലി. ഇന്ത്യയുടെ ചേസ് മാസ്റ്ററായ വിരാട് സെഞ്ച്വറി നേടിയാൽ ആ മത്സരം ഇന്ത്യ ജയിക്കാറാണ് മിക്കവാറും പതിവ്. എന്നാൽ കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ തോൽക്കുകയുണ്ടായി.

ഏകദിനത്തിൽ 54 ഏകദിന സെഞ്ച്വറികളാണ് വിരാട് കോഹ്ലിയുടെ പേരിലുള്ളത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോർഡ് വിരാട് മറികടന്നിട്ട് നാളുകളേറെയായി.

കോഹ്ലിയുടെ ഏകദിന സെഞ്ച്വറികളിൽ 27 എണ്ണവും പിറന്നത് സ്കോറുകൾ ചേസ് ചെയ്യുമ്പോഴാണ്. അതിൽ 24 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിട്ടുമുണ്ട്. അതോടെയാണ് കോഹ്ലിയെ ചേസ് മാസ്റ്റർ എന്ന ചെല്ലപ്പേരിട്ട് വിളിക്കാൻ കാരണം.

ചേസിങ്ങിൽ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ ഏകദിന മത്സരങ്ങൾ

  • 2014ൽ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന മത്സരത്തിൽ കോഹ്ലി 111 പന്തിൽ 123 റൺസെടുത്തിരുന്നു. ആ മത്സരം ഇന്ത്യ തോറ്റു.
  • 2016ൽ ഓസ്ട്രേലിയക്കെതിരെ കോഹ്ലി നേടിയത് 106 റൺസാണ്. 92 പന്തിൽ നിന്നാണ് കിങ് കോഹ്ലി ഇത്രയും റൺസ് വാരിയത്. എന്നിട്ടും ആ മത്സരം ഇന്ത്യ തോറ്റു.
  • 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിനത്തിൽ 119 പന്തിൽ നിന്ന് 107 റൺസ് വിരാട് നേടിയെങ്കിലും ഇന്ത്യ ആ മത്സരം തോറ്റു.
  • 2019ൽ ഇന്ത്യ തോറ്റ മാച്ചിൽ ഓസ്ട്രേലിയക്കെതിരെ കോഹ്ലി നേടിയത് 123 റൺസാണ്. 95 പന്തുകൾ നേരിട്ടാണ് കിങ് കോഹ്ലി ഇത്രയും റൺസ് നേടിയത്.
  • 2026 ജനുവരി 18ന് ന്യൂസിലൻഡിനെതിരെ 108 പന്തിൽ 124 റൺസ് കോഹ്ലി നേടിയിട്ടും ഇന്ത്യ മത്സരം തോറ്റു.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...

“മൈതാനത്ത് ആണുങ്ങളെ പോലെ കളിച്ച് ജയിക്കൂ”; ലോക ഫുട്ബോളിൻ്റേയും ആഫ്രിക്കയുടെയും യശസ്സുയർത്തിയ സാദിയോ മാനെ

ഫൈനലിൽ എക്സ്‌ട്രാ ടൈമിൻ്റെ അവസാന വിസിൽ മുഴങ്ങും വരെയും അത്യന്തം നാടകീയതകൾ...
spot_img

Related Articles

Popular Categories

spot_img