വിദ്യാഭ്യാസ വായ്പ കുടിശ്ശിക: ശമ്പളം പിടിച്ചെടുക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർത്തിവെച്ചു

പഠന വായ്പ  തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി ആദ്യവാരം മുതൽ കുടിശ്ശികക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയ വകുപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റമാണിത്.

നിർദ്ദേശം: കഴിഞ്ഞ ഭരണകൂടം വരുത്തിവെച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോഹൻ പറഞ്ഞു.

 പുതിയ തിരിച്ചടവ് പദ്ധതികൾ  നടപ്പിലാക്കുന്നതിനും വായ്പയെടുത്തവർക്ക് കൂടുതൽ സമയം നൽകുന്നതിനുമാണ് ഈ താൽക്കാലിക സ്റ്റേ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

 2020 മാർച്ചിന് ശേഷം ആദ്യമായാണ് ശമ്പളം പിടിച്ചെടുക്കൽ നടപടി പുനരാരംഭിക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നിലവിൽ അഞ്ച് മില്യണിലധികം പേർ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവരായുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുവാടകയുടെയും വർദ്ധനവ് മൂലം കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് സർക്കാരിന്റെ ഈ പിന്മാറ്റം വലിയ ആശ്വാസമാകും.

കുടിശ്ശികക്കാർക്ക് പുതിയ ഓപ്ഷനുകൾ വിലയിരുത്താനും കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനം നടപ്പിലാക്കാനും ഈ സമയം ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ അണ്ടർസെക്രട്ടറി നികോളാസ് കെന്റ് വ്യക്തമാക്കി.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...
spot_img

Related Articles

Popular Categories

spot_img