നയപ്രഖ്യാപന പ്രസംഗം; തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്തല്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കി. സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയില്ലെങ്കിലും തയ്യാറാക്കി നല്‍കിയ പ്രസംഗം ഗവര്‍ണര്‍ വായിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ മുതലാണ്.

15ാം കേരള നിയമസഭയുടെ അവസാന സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ തുടങ്ങുക. ആ കീഴവഴക്കത്തിന്റെ ഭാഗമായാണ് മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗം തയാറാക്കി ലോക് ഭവന് കൈമാറിയത്. എന്നാല്‍ പ്രസംഗത്തില്‍ രണ്ടിടത്ത് തിരുത്തല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായി വിമര്‍ശനമുന്നയിക്കുന്ന രണ്ട് ഭാഗത്താണ് ഗവര്‍ണര്‍ തിരുത്തല്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരുത്തല്‍ വരുത്താതെ തന്നെ വീണ്ടും സര്‍ക്കാര്‍ ലോക്ഭവനിലേക്ക് പ്രസംഗം തിരിച്ചയച്ചു.

പ്രസംഗം മുഴുവന്‍ വായിക്കണോ തിരിച്ചയക്കണോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. എന്നാല്‍ വായിച്ചാലും ഇല്ലെങ്കിലും പ്രസംഗം പൂര്‍ണമായും നിയമസഭാ രേഖകളില്‍ ഇടംപിടിക്കും. അതാണ് ഇതുവരെയുള്ള വഴക്കം. പ്രസംഗം പൂര്‍ണമായി വായിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. അക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ പറയുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം എന്നതാണ് നാളെ മുതല്‍ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രത്യേകത.ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് പ്രധാനം. ജനുവരി 22,27,28 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ബജറ്റ് അവതരണം ജനുവരി 29നാണ്. ഫെബ്രുവരി 2,3,4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും.ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്.നടപടികള്‍ പൂര്‍ത്തീകരിച്ചു മാര്‍ച്ച് 26 ന് സഭ പിരിയും.

Hot this week

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

Topics

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...

ഇസ്രയേലിന്റെ ‘ടെഹ്‌റാന്’ മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ...

വന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പാക് സൂപ്പര്‍ ലീഗില്‍ മത്സരിക്കാനെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഭീഷണി

ഈ വര്‍ഷത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വെറും...
spot_img

Related Articles

Popular Categories

spot_img