കേരളത്തിൽ അത്യാധുനിക നൈപുണ്യ വികസനത്തിന് തുടക്കമിടുന്നു: എൻ.എസ്.എ, പി.ഡി.ഇ.യു, അസാപ് എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു

കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പുമായി നാഷണൽ സ്കിൽ അക്കാദമി (NSA), ഗുജറാത്ത് ആസ്ഥാനമായുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി (PDEU),   അസാപ്പ് കേരള  (ASAP) എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. കൊച്ചി കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക പരിശീലന പരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം.  കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സാന്നിദ്ധ്യത്തില്‍ അസാപ്പ് സി.എം.ഡി  ഉഷ ടൈറ്റസ്, പണ്ഡിറ്റ് ദീനദയാൽ സർവ്വകലാശാല വി.സി  പ്രൊ.ഡോ. എസ്  സുന്ദർ മനോഹര്‍, നാഷണല്‍ സ്കില്‍ അക്കാദമി ചെയര്‍മാന്‍ ഡോ.എം.വി ചന്ദ്രന്‍, നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ ഫ്ലെമി എബ്രഹാം, നാഷണൽ സ്കിൽ അക്കാദമി മാനേജിങ് ഡയറക്ടർ ജോസ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം കൈമാറിയത്. മുൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി,  ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെമികണ്ടക്റ്റർ ടെക്നോളജീസ്, ബയോമെഡിക്കൽ സർവീസസ്, പുനരുപയോഗ ഊര്‍ജ്ജം  എന്നീ സുപ്രധാന മേഖലകളിൽ ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.

Hot this week

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന...

‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'....

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

Topics

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക്...

44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ്...

“എനിക്ക് ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതാണോ ‘പ്രിയം’?” മറുപടിയുമായി ദീപ നായർ

 സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ...
spot_img

Related Articles

Popular Categories

spot_img