വീടുകളിൽ പിഎൻജി, വാഹനങ്ങളിൽ സിഎൻജി; രാജ്യവ്യാപക ക്യാംപെയ്ൻ ആരംഭിച്ച് ബിപിസിഎൽ

പ്രകൃതിവാതകങ്ങളുടെ പരമാവധി ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) രാജ്യവ്യാപക ക്യാംപെയ്ൻ ആരംഭിച്ചു. ‘പിഎൻജി 2.0’ എന്ന പേരിൽ തുടക്കമിട്ട ക്യാംപെയ്‌നിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നിർദേശപ്രകാരം നഗര ഗ്യാസ് വിതരണ വ്യവസായ മേഖലയുടെ സഹകരണത്തോടെയാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുള്ള സിറ്റി ഗ്യാസ് വിതരണ കമ്പനികളെ ഉൾപ്പെടുത്തി ഏകീകൃത പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും ബിപിസിഎൽ അറിയിച്ചു. ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള പരസ്യചിത്രങ്ങളും പുറത്തിറക്കും.

പ്രകൃതിവാതകത്തിലേക്ക് പരിവർത്തനപ്പെടുകയെന്ന പൊതുലക്ഷ്യത്തിനായി വ്യവസായ ലോകം കൈകോർക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിഎൻജി 2.0 ക്യാംപെയ്ൻ എന്ന് ബിപിസിഎൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ പറഞ്ഞു. ലളിതവും വിശ്വസനീയവും ലാഭകരവുമായ ഊർജ്ജം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലൂടെ സുഖപ്രദമായ ജീവിതശൈലി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ സിഎൻജി, പിഎൻജി വിഭാഗത്തിന്റെ പ്രാധാന്യം വർധിപ്പിക്കാനും ക്യാംപെയ്‌നിലൂടെ സാധിക്കുമെന്നും ശുഭാങ്കർ സെൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ ബോധവൽക്കരണത്തിനു പുറമെ വിവിധ കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ, സൈബറിടങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. രാജ്യത്തിന്റെ ഊർജ ഉപയോഗത്തിൽ പ്രകൃതി വാതകങ്ങളുടെ പങ്ക് 6.5 ശതമാനമാണ്. 2030നകം 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഊർജ്ജ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി നടത്തുന്ന ക്യാംപെയ്ൻ, രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് കരുത്തേകുമെന്നും ബിപിസിഎൽ അറിയിച്ചു.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img