റോബോ കൂട്ടുകാര്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍: ആവേശത്തിരയിളക്കത്തില്‍ ഭിന്നശേഷിക്കാര്‍

ചാടിയും ഓടിയും വിശേഷങ്ങള്‍ പറഞ്ഞും ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ പുതിയ കാലഘട്ടത്തിന്റെ കൂട്ടുകാരായ റോബോ സംഘം ഭിന്നശേഷിക്കാര്‍ക്ക് കൗതുകമായി.  സെന്ററില്‍ ആരംഭിക്കുന്ന റോബോട്ടിക്‌സ് പരിശീലന പരിപാടിയുടെ ഭാഗമായാണ് റോബോ ഡോഗ്, വന്ദന, മേധ എന്നീ റോബോകള്‍ എത്തിയത്. കുട്ടികള്‍ക്ക് ഹസ്തദാനം ചെയ്തും വിശിഷ്ടാതിഥികള്‍ക്ക് പനിനീര്‍പ്പൂവ് നല്‍കിയും നൃത്തം ചെയ്തുമൊക്കെ റോബോകള്‍ കാണികളുടെ ഹൃദയങ്ങളിലിടം പിടിച്ചു.  

സൃഷ്ടി ഇന്നവേറ്റീവിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് റോബോട്ടിക്‌സ് പരിശീലനം നല്‍കുന്ന റോബോ സ്പാര്‍ക്ക് പരിപാടി ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.  എല്ലാ മേഖകളിലും ഭിന്നശേഷിക്കാര്‍ക്ക് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുന്നതിനോടൊപ്പം എല്ലാ ഓഫീസുകളിലും ഇത്തരക്കാര്‍ക്ക് ഒരു തൊഴിലവസരമെങ്കിലും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും എത്തിപ്പെടാന്‍ അവസരം ഒരുക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കാര്‍ക്ക് ഒരു ഊര്‍ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ്  ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സൃഷ്ടി ഇന്നവേറ്റീവ് സി.ഇ.ഒ കൃഷ്ണദാസ് പിഷാരം മുഖ്യപ്രഭാഷണം നടത്തി.

സൃഷ്ടി ഇന്നവേറ്റീവ് സി.എസ്.ഒ മോനിഷ എച്ച്.ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ടീം ലീഡുമാരായ വിനായക്, രാധുല്‍, ജിതിന്‍, റോബോട്ടിക്‌സ് ഡെവലപ്പര്‍ കൃഷ്ണകുമാര്‍, റോബോട്ടിക്‌സ് ടീം ലീഡ് നിഹാല്‍ എന്നിവര്‍ പങ്കെടുത്തു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും സൃഷ്ടി ഇന്നവേറ്റീവ് എച്ച്.ആര്‍.എം വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ റോബോട്ടിക്‌സ് പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത്.  മൂന്ന് മാസമാണ് കാലാവധി. ആദ്യബാച്ചില്‍ 20 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

Hot this week

പ്രഭാസ് നായകനാകുന്ന സ്പിരിറ്റ്  2027 മാര്‍ച്ച്‌ 5 ന് തീയേറ്ററുകളില്‍ എത്തും 

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന...

ഫൊക്കാന സ്വിം കേരളാ പദ്ധതിക്ക് ടീം ഇൻ്റഗ്രിറ്റിയുടെ ആശംസകൾ

ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 - 2026 ടീം...

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ...

വീടുകളിൽ പിഎൻജി, വാഹനങ്ങളിൽ സിഎൻജി; രാജ്യവ്യാപക ക്യാംപെയ്ൻ ആരംഭിച്ച് ബിപിസിഎൽ

പ്രകൃതിവാതകങ്ങളുടെ പരമാവധി ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ,...

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സുവർണ്ണ ജൂബിലി...

Topics

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ...

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി....
spot_img

Related Articles

Popular Categories

spot_img