നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേൽക്കൈയുടെ ഊർജത്തിലാണ് മാനന്തവാടിയിലെ യുഡിഎഫ് ക്യാമ്പ്. മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. മന്ത്രി ഒ ആർ കേളുവിന് തന്നെയാകും എൽഡിഎഫ് പരിഗണന.
മാനന്തവാടി മാത്രമാണ് എൽഡിഎഫിന് വയനാട്ടിൽ ആകെയുള്ള നിയമസഭ സീറ്റ്. ഒ ആർ കേളുവല്ലാതെ മറ്റൊരു പേര് ഇവിടെ എൽഡിഎഫിനില്ല. അതുകൊണ്ട് ടേം ഇളവിൽ പ്രഥമ പരിണന ഒ ആർ കേളുവിന് തന്നെയാണ്. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലം രണ്ട് തവണയായി നിലനിർത്തുന്നത് ഒ ആർ കേളുവിൻറെ വ്യക്തമപരമായ മികവായാണ് കണക്കാക്കുന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകളുടെ മേൽക്കൈയാണ് യുഡിഎഫിനുള്ളത്.
കോൺഗ്രസിൽ പരിഗണിക്കുന്ന പേരുകളിൽ പ്രധാനം ജി മഞ്ജുകുട്ടൻറേതാണ്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശയായ മഞ്ജുകുട്ടൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. എഐസിസി നേതൃത്വവുമായുള്ള ബന്ധം മഞ്ജുകുട്ടന് തുണയായേക്കും. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മഞ്ജുക്കുട്ടന് കേന്ദ്രനേതൃത്വം നിർദേശം നൽകിയതായാണ് സൂചന.


