മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍; വാർഷിക ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് – കുടുംബ പെന്‍ഷന്‍കാര്‍, യൂണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും.

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കിയാല്‍ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.

ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.

മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി, ജിപ്മര്‍ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീ-ഇംപേഴ്സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്. റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കും. 365 ദിവസവും ദിവസം മുഴുവന്‍ കാള്‍ സെന്റര്‍ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കും.

Hot this week

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന്...

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ...

ദേശീയപാത വിഷയം, പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്, സംസ്ഥാന സർക്കാരും മുഖ്യപ്രതി; കെ സി വേണുഗോപാൽ

ദേശീയപാത വിഷയം, പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നതെന്ന് കെ സി...

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ...

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽകർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം...

Topics

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന്...

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ...

ദേശീയപാത വിഷയം, പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്, സംസ്ഥാന സർക്കാരും മുഖ്യപ്രതി; കെ സി വേണുഗോപാൽ

ദേശീയപാത വിഷയം, പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നതെന്ന് കെ സി...

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ...

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽകർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം...

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ...

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ...

ആരാധനാലയങ്ങൾ വളരുമ്പോൾ; കരുണയും വിശ്വാസവും കുറയുന്നോ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത...
spot_img

Related Articles

Popular Categories

spot_img