രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 185 റൺസിന് പുറത്താവുകയായിരുന്നു. ചണ്ഡിഗഢിന് വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി മാച്ച്.

സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് – 139, രണ്ടാം ഇന്നിങ്സ് – 185. ചണ്ഡിഗഢ്: ഒന്നാം ഇന്നിങ്സ് – 416.

രണ്ട് വിക്കറ്റിന് 21 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരമേറ്റു. സച്ചിൻ ബേബിയും ബാബ അപരാജിത്തും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ആറ് റൺസെടുത്ത സച്ചിൻ ബേബിയെ രോഹിത് ധൻദയും, 17 റൺസെടുത്ത ബാബ അപരാജിത്തിനെ ജഗ്ജിത് സിങ് സന്ധുവുമാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ ഒരോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കളിയുടെ വിധി നിശ്ചയിക്കപ്പെട്ടു.

25-ാം ഓവറിലെ ആദ്യ പന്തിൽ വിഷ്ണു വിനോദിനെ പുറത്താക്കിയ രോഹിത് ധൻദ അതേ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീനെയും അങ്കിത് ശർമ്മയെയും കൂടി മടക്കി. 43 പന്തുകളിൽ 12 ബൗണ്ടറികളടക്കം 56 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അസറുദ്ദീനും അങ്കിത് ശർമ്മയും അക്കൗണ്ട് തുറക്കാതെ മടങ്ങി. സൽമാൻ നിസാർ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 185 റൺസിന് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. സൽമാൻ നിസാർ 53-ഉം ഏദൻ ആപ്പിൾ ടോം 14-ഉം നിധീഷ് എം.ഡി. 12-ഉം റൺസ് നേടി. ചണ്ഡിഗഢിനായി രോഹിത് ധൻദ നാല് വിക്കറ്റും വിഷു കശ്യപ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Hot this week

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ...

വയനാട് തുരങ്കപാത: പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍...

അനുനയനീക്കം ശക്തം; കെ. സുധാകരനുമായി സംസാരിക്കാൻ രാഹുൽ ഗാന്ധി

സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി...

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച റിയാദ് വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യൻ കമ്പനികൾ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ...

അഡോബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ശന്തനു നാരായൺ പടിയിറങ്ങുന്നു

 ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സോഫ്റ്റ് വെയർ കമ്പനികളിലൊന്നായ അഡോബിയുടെ സിഇഒ...

Topics

ശബരിമല യുവതീ പ്രവേശനത്തിൽ യൂ ടേൺ; ആചാര സംരക്ഷണത്തിന് സർക്കാർ, നിലപാട് സുപ്രീം കോടതിയിൽ അറിയിക്കും

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിൻ്റെ യൂ ടേൺ. ആചാരം സംരക്ഷിക്കണമെന്ന്...

‘ആരും ജോലി നൽകില്ല’: ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്ന് സുപ്രീം കോടതി

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി...

വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; ‘മേം വാപസ് ആവൂംഗ’ ടീസർ പുറത്ത്

ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. 'മേം വാപ്പസ് ആവൂംഗ'...
spot_img

Related Articles

Popular Categories

spot_img