ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും തിരിച്ചടിയാകുമോ? ഇന്ത്യന്‍ വിപണിയില്‍ കണ്ണ് വെച്ച് യൂറോപ്യന്‍ കമ്പനികള്‍

ഇന്ത്യയും യുറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വിപണിയെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് യുറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍. ഇറക്കുമതി തീരുവയില്‍ ഉണ്ടാകുന്ന വന്‍ കുറവോടെ കാര്‍ വിപണി കീഴടക്കാനാകുമെന്നതാണ് പ്രതീക്ഷ. നികുതി കുറഞ്ഞാലും കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന ടാറ്റ, മഹീന്ദ്ര, മാരുതി തുടങ്ങിയ വമ്പന്‍ ശൃംഖലയെ മറികടക്കുക യൂറോപ്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും.

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ എന്നും വിദേശ കമ്പനികളുടെ സ്വപനഭൂമിയാണ്. നിലവില്‍ യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് 3 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം. ഇറക്കുമതി തീരുവ 110 ശതമാനമായതിനാല്‍ തന്നെ പല കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമായിരുന്നു.

കരാര്‍ നിലവില്‍ വന്നതോടെ യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവ നൂറ്റിപ്പത്തില്‍ നിന്ന് ഘട്ടം ഘട്ടമായി പത്ത് ശതമാനം ആയി കുറയും. ഇതോടെ ആഡംബര കാറുകള്‍ക്കടക്കം ഇന്ത്യന്‍ വിപണിയില്‍ വലിയ വിലക്കുറവിലാകും ലഭ്യമാകുക. തീരുവയിലെ കുറവ് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തീരുവ കുറയുന്നത് പ്രീമിയം വിഭാഗം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഗുണകരമാണെങ്കിലും രാജ്യത്തെ ഇടത്തരക്കാരുടെ വിപണി പിടിച്ചെടുക്കാന്‍ പ്രയാസമാകും. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആധിപത്യത്തില്‍ തുടരുന്നത് മാരുതി സുസൂക്കിയാണെങ്കിലും അടുത്തിടെ ടാറ്റയും ഹ്യൂണ്ടായ്യും വിപണിയില്‍ മുന്നേറി വരുന്നുണ്ട്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ കാറുകള്‍ എന്നതും ഇത്തരം കമ്പനികളെ ജനപ്രിയമാക്കുന്നുണ്ട്..

ഇന്ത്യയിലെ ഇലക്ട്രോണിക് വാഹന വിപണിയിലും യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ടാറ്റാ മോട്ടേഴ്‌സിനാണ് നിലവില്‍ ഇവി വിപണിയില്‍ ആധിപത്യം. ഇതിനു പുറമേ ചൈനീസ് കമ്പനിയായ ബിവൈഡി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. കുറഞ്ഞ വിലയില്‍ അത്യാധുനിക ഫീച്ചറുകള്‍ നല്‍കുന്ന ചൈനീസ്-ഇന്ത്യന്‍ മോഡലുകളോട് മത്സരിക്കാന്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവുള്ള യുറോപ്യന്‍ കാറുകള്‍ക്ക് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം.

ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ വിദേശ കമ്പനികള്‍ക്ക് പ്രയാസമാണെന്ന് ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്‌സ് തുടങ്ങിയ കമ്പനികളുടെ പിന്മാറ്റം തെളിയിച്ചതാണ്. വ്യാപാര കരാറിലൂടെ നികുതി ഇളവുകള്‍ ലഭിച്ചതുകൊണ്ട് മാത്രം യൂറോപ്യന്‍ കാറുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനായേക്കില്ല. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് മാറ്റം വരുത്തിയാല്‍ ഈ ആഗോള ഭീമന്മാര്‍ക്കും ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ സാധിക്കും.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img