സൗദിയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ജസീറ എയര്‍വേയ്‌സ്

കുവൈറ്റിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്സ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. ഇതിനോടകം ഖൈസുമ (Qaisumah) വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടരുന്ന ജസീറ, ഇനി മുതല്‍ ദമ്മാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും (Dammam) പുതിയ ഓപ്പറേഷന്‍ ബേസായി ഉള്‍പ്പെടുത്തി.

മാര്‍ച്ച് 26, 2 മുതല്‍ ദമ്മാം സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ സീറ്റ് ശേഷിയും കാര്‍ഗോ ശേഷിയും ഗണ്യമായി വര്‍ധിക്കും. ഇതിലൂടെ കുവൈത്തും അവിടത്തെ പ്രവാസികളും കൂടുതല്‍ കാര്യക്ഷമമായ കണക്റ്റിവിറ്റിയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയും.

ഈ ഇരട്ട ബേസുകള്‍ ഉപയോഗിച്ച് ജസീറ എയര്‍വേയ്സ് 20-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1000-ത്തിലധികം സര്‍വീസുകള്‍ നടത്തും. ഏകദേശം 2 ലക്ഷം സീറ്റുകളും 2 മില്യണ്‍ ടണ്‍ കാര്‍ഗോ ശേഷിയും കമ്പനി ഈ കാലയളവില്‍ ഒരുക്കും. നിലവിലുള്ള പ്രദേശിക സാഹചര്യങ്ങളില്‍ യാത്രയും ചരക്കു ഗതാഗതവും സുഗമമാക്കുന്നതിന് ഈ തീരുമാനം നിര്‍ണായകമാണെന്ന് കമ്പനി അറിയിച്ചു.

ഖൈസുമ വഴി എയര്‍-ടു-ലാന്‍ഡ് മോഡല്‍ അവതരിപ്പിച്ച് ആയിരക്കണക്കിന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ജസീറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ ദമ്മാം ബേസ് കൂടി ചേര്‍ന്നതോടെ ഈ സൗകര്യം കൂടുതല്‍ ശക്തമാകു മെന്ന് , ‘ജസീറ എയര്‍വേയ്സ് സിഇഒ ബരത്തന്‍ പാസുപതി ‘ പറഞ്ഞു. കുവൈത്തിന്റെ കണക്റ്റിവിറ്റി നിലനിര്‍ത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ദമ്മാം ഉള്‍പ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണക്കും പങ്കാളികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇപ്പോള്‍ ജസീറ എയര്‍വേയ്സ് ഈജിപ്ത്, ഇന്ത്യ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ തുടരുന്നു.എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി കുവൈത്തിലെ മിശ്രിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ഗ്രൗണ്ട്‌സിലെ ടെര്‍മിനല്‍ (ഹാള്‍ നമ്പര്‍ 8) വഴി നടത്തും. ദമ്മാം സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് മാര്‍ച്ച് 25 വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img