ബോക്സ് ഓഫീസിൽ ‘ബോർഡർ 2’ തരംഗം; സണ്ണി ഡിയോൾ ചിത്രം 200 കോടി ക്ലബ്ബിൽ

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് സണ്ണി ഡിയോളിന്റെ ‘ബോർഡർ 2’ മുന്നേറ്റം തുടരുകയാണ്. 1997ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബോർഡറി’ന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം, ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിലും സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ജനുവരി 23ന് പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഏകദേശം 13 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ സിനിമയുടെ ആകെ ആഭ്യന്തര കളക്ഷൻ 213 കോടി രൂപയായി ഉയർന്നു. വെറും ആറ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നാഴികക്കല്ല് പിന്നിട്ടത്. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏകദേശം 270 കോടി രൂപയോളം കളക്ഷനും ഇതിനോടകം ‘ബോർഡർ 2’ നേടിക്കഴിഞ്ഞു.

വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ’ ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് ‘ബോർഡർ 2’ മറികടന്നു.

റിപ്പബ്ലിക് ദിനത്തിലും ചിത്രം വൻ കുതിപ്പാണ് നടത്തിയത്. ഏകദേശം 56 – 59 കോടി രൂപയോളമാണ് റിപ്പബ്ലിക് ദിനത്തിൽ സിനിമ നേടിയത്. ഇത് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കളക്ഷനാണ്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘ബോർഡർ 2’ മാറി. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘പത്താൻ’ ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും ‘ബോർഡർ 2’ മറികടന്നു.

സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭൂഷൻ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഗദർ 2’ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി ‘ബോർഡർ 2’ മാറിക്കഴിഞ്ഞു.

Hot this week

ഇറാൻ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും

ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇറാനിൽ...

‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്....

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ...

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി; രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി....

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി,...

Topics

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img