ഷാരൂഖ് ഖാനുമായി വീണ്ടും ഒന്നിക്കും, പക്ഷേ അത് ‘ഡോൺ 3’ അല്ല: അറ്റ്‌ലി

ഫർഹാന്‍ അക്തർ ചിത്രം ‘ഡോണ്‍ 3’ പ്രഖ്യാപിച്ച ദിവസം മുതല്‍ സിനിമാ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും സംസാരവിഷയമാണ്. ഈ ബിഗ് ബജറ്റ് സിനിമയിൽ നിന്നുള്ള അഭിനേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. നായകൻ, നായിക, വില്ലൻ എന്നിങ്ങനെയുള്ള റോളുകളിൽ പലരും വന്നുപോയി.

അമിതാഭ് ബച്ചന്റെ ക്ലാസിക് കൊമേഷ്യല്‍ ഹിറ്റായ ‘ഡോണ്‍’ ഫർഹാന്‍ പുനഃരവതരിപ്പിച്ചപ്പോള്‍ ഷാരുഖ് ഖാന്‍ ആയിരുന്നു നായകന്‍. സിനിമയുടെ മൂന്നാം ഭാഗത്തിൽ ഷാരൂഖിന് പകരം രൺവീർ സിംഗിനെ ആണ് ഫർഹാൻ തിരഞ്ഞെടുത്തത്. എന്നാൽ, കഴിഞ്ഞ വർഷം ഇറങ്ങിയ ‘ധുരന്ധർ’ ഹിറ്റായതിന് പിന്നാലെ രൺവീർ ഈ പ്രോജക്ടിൽ നിന്ന് പിന്‍മാറിയതായാണ് റിപ്പോർട്ട്. നായിക കിയാര അദ്വാനിയും വില്ലൻ വേഷം ചെയ്യാനിരുന്ന വിക്രാന്ത് മാസിയും ചിത്രത്തിൽ നിന്ന് നേരത്തെ ഒഴിഞ്ഞിരുന്നു. 

‘ഡോൺ 3’യിൽ ഇനി ആര് നായകനാകും എന്ന ഓൺലൈൻ ചർച്ചകൾ അവസാനം ചെന്നുനിന്നത് ഷാരൂഖിൽ തന്നെയാണ്. ഷാരൂഖ് ഖാൻ വീണ്ടും ‘ഡോൺ’ ആയി എത്താൻ തയ്യാറായതായി റിപ്പോർട്ടുകളും വന്നു. എന്നാൽ, സിനിമ ഫർഹാന് പകരം അറ്റ്‌ലി സംവിധാനം ചെയ്യണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചു. നടന്റെ സമീപകാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’. ഈ ചിത്രത്തിലൂടെ ഷാരൂഖിന് ആദ്യമായി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഈ വസ്തുതകൾ അഭ്യൂഹങ്ങൾ ബലപ്പെടുത്തി.

ഇപ്പോഴിതാ, അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി അറ്റ്‌ലി തന്നെ രംഗത്തെത്തിയിരിക്കുന്നു. ‘ഡോൺ 3’ താൻ സംവിധാനം ചെയ്യണമെന്ന് ഷാരൂഖ് ഖാൻ നിബന്ധന വച്ചു എന്നുള്ള വാർത്തകൾ അറ്റ്‌ലി നിഷേധിച്ചു. താൻ അത്തരമൊരു സിനിമയുടെ ഭാഗമല്ലെന്ന് സംവിധായകൻ ഉറപ്പിച്ചു പറഞ്ഞു. ‘ജവാന്റെ’ രണ്ടാം ഭാഗം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഭാവിയിൽ ചിലപ്പോൾ അത് സംഭവിക്കാം, എന്നാൽ ഉടൻ തന്നെ അത്തരമൊരു പ്രോജക്ട് ഉണ്ടാകില്ല. “ഷാരൂഖ് സാറും ഞാനും തീർച്ചയായും ഒന്നിച്ചു പ്രവർത്തിക്കും, പക്ഷേ അത് ‘ജവാൻ 2’ ആയിരിക്കില്ല” എന്ന് അറ്റ്‌ലി പറഞ്ഞു.

നിലവിൽ അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കുകളിലാണ് അറ്റ്‌ലി. ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img