കൊളംബിയ- വെനസ്വേല അതിര്‍ത്തിയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് മരിച്ചത്.
ബീച്ച്ക്രാഫ്റ്റ് 1900 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കൊളംബിയന്‍ കോണ്‍ഗ്രസ് അംഗവും ഉണ്ടായിരുന്നു. കൊളംബിയന്‍ പാര്‍ലമെന്റ് അംഗമായ ഡയോജീന്‍സ് ക്വിന്റെറോയാണ് മരിച്ചത്.
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് വിമാനം തകര്‍ന്ന് വീണത്.
കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല ഗ്രൂപ്പ് ആയ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ അനുകൂലമല്ലാത്ത കാലാവസ്ഥ കാരണം മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലടക്കം പ്രയാസം നേരിടുന്നുണ്ട്.



