ബജറ്റ് പാസാക്കുന്നതിൽ അവസാനനിമിഷം പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്. മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഫെഡറല്‍ ഫണ്ടിംഗില്‍ തടസ്സം നേരിട്ടത്. ഇതോടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കുള്ള പുതിയ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സുപ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
സെക്യൂരിറ്റി, ഗതാഗതം, ആരോഗ്യം, തൊഴില്‍ മന്ത്രാലയം എന്നീ വകുപ്പുകള്‍ക്ക് ഷട്ട്ഡൗണ്‍ നടപടിക്രമങ്ങള്‍ തുടങ്ങാൻ നിര്‍ദേശം നല്‍കി. കൃഷി മന്ത്രാലയത്തിന് ഫണ്ട് ലഭ്യമായതിനാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ മുടങ്ങില്ല. സെനറ്റ് അംഗീകരിച്ച ഫണ്ടിംഗ് കരാര്‍ അടുത്ത ആഴ്ച ആദ്യം പ്രതിനിധി സഭ വോട്ടിനിട്ടു പാസാക്കുമെന്നാണ് സൂചന. കരാറിന് അംഗീകാരം ലഭിച്ചാൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകും. മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ രണ്ട് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടായ കടുത്ത പ്രതിഷേധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.


