ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്”ആഘോഷ പൂർവ്വം കൊണ്ടാടി

മാത്യ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി.

അതിശീത കാലാവസ്ഥയിലുള്ള ശനിയാഴ്ച്ച രാവിലെ കേരള ഹൗസിൽ എത്തി ചേർന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു,ജഡ്ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക  ഉയർത്തി.

അംഗങ്ങൾ ചേർന്ന് വിളിച്ച “ബോലൊ ഭാരത് മാതാ കി ജയ് ” മുദ്രാ വാക്യത്തോടെ  മാഗ് പ്രസിഡൻ്റ് റോയി മാത്യു ഭാരതത്തിൻ്റെ ത്രിവർണ്ണ ദേശീയ പതാക ഉയർത്തി.

തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥികളെയും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത നീന്തൽ താരവുമായ  വിൽസൺ ചെറിയാൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. 43 വർഷത്തെ തന്റെ ഇന്ത്യൻ റെയിൽവേ ജീവിതത്തിൽ റിപ്പബ്ലിക് ,സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ കൊണ്ടാടിയ സന്ദർഭങ്ങളും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീര ചരമം പ്രാപിച്ച ധീര ദേശാഭിമാനികളെയും അദ്ദേഹം സ്‌മരിച്ചു.

മാഗ് പ്രസിഡൻ്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു.ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ് ,സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യ,ജഡ്‌ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം, ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നിൽ,ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജീമോൻ റാന്നി,മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img