സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.  ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 1968 മുതല്‍ സിനിമാ സംഗീത സംവിധാന രംഗത്ത് സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി.  രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ. അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.

1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ‘ബാലഗോപാലൻ എം.എ’ എന്ന സിനിമയിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന്, അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടd മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു.

കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. ‘പൈതൃകം’ എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 

1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിൽ ആണ് ജനനം. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img