തീരദേശവാസികള്‍ക്ക് പുതിയ വരുമാന മാര്‍ഗം; കണ്ടല്‍ കക്കയെ ഇനി കൃത്രിമമായി നിര്‍മിക്കാം

കണ്ടല്‍ കക്കയെ ഹാച്ചറിയില്‍ കൃത്രിമമായി പ്രജനനം നടത്തുന്നതില്‍ വിജയിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വര്‍ഗ്ഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികള്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് നേട്ടം.

സി.എം.എഫ്.ആര്‍.ഐയിലെ മാരികള്‍ച്ചര്‍ വിഭാഗം ശാസ്ത്രജ്ഞരാണ് ‘ജിലോയ്ന ഇറോസ’ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടല്‍ക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ പലവിധ വെല്ലുവിളികള്‍ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പോഷകഗുണമേറിയ വിഭവമായാണ് കണക്കാക്കപ്പെടുന്നത്.

അനിയന്ത്രിതമായ കക്ക വാരല്‍, മലിനീകരണം, കണ്ടല്‍ക്കാടുകളുടെ നാശം എന്നിവ ഇവ കുറയുന്നതിനുള്ള കാരണമാകുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ വഴി ഉല്‍പ്പാദിപ്പിക്കുന്ന കക്ക കുഞ്ഞുങ്ങളെ കണ്ടല്‍ വനങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉല്‍പാദനം കൂട്ടാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, കുറഞ്ഞ ചെലവില്‍ ഇവയെ വളര്‍ത്തിയെടുക്കാനുള്ള കൃഷിരീതികള്‍ വികസിപ്പിക്കുന്നതോടെ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗവും ഉറപ്പാക്കാന്‍ സാധിക്കും. അതിജീവനം വര്‍ധിപ്പിച്ച് വന്‍തോതില്‍ വിത്തുല്‍പ്പാദനം നടത്തുന്നതിനുമുള്ള ശ്രമങ്ങള്‍ സി.എം.എഫ്.ആര്‍.ഐയില്‍ പുരോഗമിക്കുകയാണ്.

Hot this week

അനുഷ്ക ശങ്കറിന്റെ സിത്താറിനൊപ്പം അരിജിത്തിന്റെ മാന്ത്രിക ശബ്‌ദം; കയ്യടിച്ച് ആരാധകർ

സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകി ഗായകൻ അരിജിത് സിംഗ്. സിനിമാ പിന്നണി...

പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ച 2026, രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു. പ്രധാനമന്ത്രി...

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്

ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ...

പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ...

കേരള ലിറ്റററി സൊസൈറ്റി (ഡാലസ്) പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള...

Topics

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം; എസ്. ആശയ്ക്ക് ആറ് വിക്കറ്റ്

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ...

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ  പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ...

അപസ്മാരം കണ്ടെത്താനുള്ള പുതിയ ബ്രയിൻ സ്കാനിങ് രീതിക്ക് പേറ്റൻറ് ലഭിച്ചു

രോഗിയുടെ  ബ്രയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ്  കൃത്യമായി കണ്ടെത്താൻ...
spot_img

Related Articles

Popular Categories

spot_img