ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സ്കില്‍ ഡെവലപ്മെന്റ പ്രോഗ്രാം സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ ഡയറക്ടര്‍ ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു. പ്ലേസ്‍മെന്റ് ഓഫീസര്‍ ഡോ. ശ്യാമള കെ., രാജേഷ് ടി. സി., ഡെന്നീസ് ജോസ്, ശ്രീലത വി. യു. എന്നിവര്‍ പ്രസംഗിച്ചു. ഡെന്നീസ് ജോസ് ക്ലാസ് നയിച്ചു.



