“ബംഗ്ലാദേശിനുള്ള പിന്തുണ തുടരും”; ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാനും മോദി അഭിനന്ദനങ്ങളറിയിച്ചു. ജനാധിപത്യ, പുരോഗമന ബംഗ്ലാദേശിനുള്ള എല്ലാ പിന്തുണയും തുടരുമെന്നും ജനങ്ങൾക്ക് നേതൃത്വത്തിലുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

മറ്റ് ലോക നേതാക്കളും ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങൾ അറിയിച്ചു. ബംഗ്ലാദേശിലെ യുഎസ് അംബാസിഡർ ബ്രെന്റ് ടി. ക്രിസ്റ്റൻസനും ബിഎന്‍പിക്ക് അഭിനന്ദനമറിയിച്ചു. ബംഗ്ലാദേശ് ജനതയ്ക്കും ചരിത്രവിജയം നേടിയ താരിഖ് റഹ്മാന്‍റെ ബിഎന്‍പിക്കും അഭിനന്ദനങ്ങള്‍ എന്ന് പ്രസ്താവന. ബംഗ്ലാദേശ് – യുഎസ് സഹകരണത്തിന്‍റെ ഭാവി സാധ്യതകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു എന്നും ക്രിസ്റ്റൻസൻ അറിയിച്ചു.

ബംഗ്ലാദേശിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗിന്റെ അസാന്നിധ്യത്തിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യും ജമാഅത്ത് ഇസ്ലാമിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രധാന പാര്‍ട്ടികളായി ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബിഎൻപി അധികാരം ഉറപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേടാനായത് 70ഓളം സീറ്റുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 വർഷത്തെ ലണ്ടൻ പ്രവാസത്തിന് ശേഷം ഡിസംബറിലാണ് താരിഖ് ധാക്കയിൽ മടങ്ങിയെത്തിയത്.

Hot this week

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ്...

ഹോണ്ടാ കാർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഇതാണ് പറ്റിയ സമയം

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട് ഹോണ്ട കാറുകൾക്ക്. ഒരു പുത്തൻ...

രാഹുലിന്റെ ഗ്യാരന്റി കാർഡുകൾ കേരളത്തിലും; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ പ്രഖ്യാപിക്കും

കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ വൻ വിജയത്തിന് അടിത്തറയിട്ട രാഹുൽ ഗാന്ധിയുടെ ‘ഗ്യാരന്റി...

“പാർട്ടിക്കൊപ്പം തുടരും”; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ

പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ....

Topics

ചെന്നൈയിൽ കോടികളുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നയൻതാര; അയൽക്കാരായി രജനിയും ധനുഷും

ചെന്നൈയിലെ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി നടി നയൻതാരയും പങ്കാളി...

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ‘ജോക്കി’; ഒടിടി സ്ട്രീമിങ് ആരംഭിച്ചു

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' എന്ന തമിഴ് ആക്ഷൻ...

ആരാധകരെ മറക്കാതെ അല്ലു അർജുൻ; സഹോദരന്റെ വിവാഹ വിരുന്നിലേക്ക് പ്രത്യേക ക്ഷണം

തന്റെ ആരാധകരെ 'ആർമി' എന്ന് വിളിക്കുന്ന താരമാണ് ഐക്കൺ സ്റ്റാർ അല്ലു...
spot_img

Related Articles

Popular Categories

spot_img