ബംഗ്ലാദേശില്‍ താരീഖ് റഹ്‌മാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്ര മോദിയടക്കം 13 രാഷ്ട്രതലവന്‍മാര്‍ക്ക് ക്ഷണം

ബംഗ്ലാദേശില്‍ ബിഎന്‍പി ചെയര്‍പേഴ്സണ്‍ താരീഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 13 രാഷ്ട്ര തലവന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഖത്തര്‍, ചൈന, പാകിസ്താന്‍, യുഎഇ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കാണ് ക്ഷണമുള്ളത്. ഫെബ്രുവരി 17ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോന്റെ ഇന്ത്യ സന്ദര്‍ശനമുള്ളതിനാല്‍ നരേന്ദ്ര മോദി ബംഗ്ലാദേശിലെ ചടങ്ങില്‍ പങ്കെടുക്കില്ല. ഇന്ത്യ പകരം പ്രതിനിധിയെ അയക്കും. ഫെബ്രുവരി 12നായിരുന്നു ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.

ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്സില്‍ കുറിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് തന്റെ ആശംസകളും പിന്തുണയും അറിയിച്ചതായും മോദി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തി. എക്സിലൂടെയായിരുന്നു പ്രതികരണം. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നു – പാര്‍ട്ടി വ്യക്തമാക്കി.പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്ന് ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ്ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍.17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മത്സരിച്ചിരുന്നില്ല.

Hot this week

നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍...

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

Topics

നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും...

സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img