എന്നും ‘അവൾക്കൊപ്പം’… നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒൻപത് വർഷം; ഐക്യദാർഢ്യ ക്യാംപയിനുമായി ഡബ്ല്യൂസിസി

കേരള മനസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് ഒൻപതാണ്ട്. അതിജീവിതയ്ക്കുള്ള പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച്‌ സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യൂസിസി നേതൃത്വത്തിൽ ഇന്ന് അവൾക്കൊപ്പം രണ്ടാംഘട്ട ക്യാംപയിൻ സംഘടിപ്പിക്കും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കുക. മൂന്നിടങ്ങളിലായി വൈകിട്ട്‌ ആറിന്‌ മെഴുകുതിരി തെളിക്കും. ‌കൊച്ചിയിൽ മറൈൻഡ്രൈവിലെ അബ്ദുൾ കലാംമാർഗിലും കോഴിക്കോട്‌ മാനാഞ്ചിറ ഓപ്പൺ സ്‌റ്റേജിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ്‌ പരിപാടി.

‘‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസംതന്നെയായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ്‌ ചെയ്‌തവർക്കെതിരെ സംസാരിച്ചത്‌. അവളുടെ പോരാട്ടത്തിനൊപ്പം നമ്മൾ ഒരുമിച്ചുനിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു ‘അവൾക്കൊപ്പം’ പ്രസ്ഥാനം പിറന്നത്‌. കഴിഞ്ഞ ഒൻപതുവർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കുവഹിച്ച ഇ‍ൗ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരായി മാറ്റുകയാണെ’’ന്നാണ് ഡബ്ല്യൂസിസി നവമാധ്യത്തിൽ കുറിച്ചത്.

തൃശൂരിൽനിന്ന്‌ കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ 2025 ഡിസംബർ 12ന്‌ വിധി വന്നു. പൾസർ സുനിയടക്കം ആറുപേരെ കോടതി ശിക്ഷിച്ചു. 20 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ്‌ ശിക്ഷ. എട്ടാം പ്രതി നടൻ ദിലീപ്‌ ഉൾപ്പെടെ നാലുപേരെ വെറുതെവിട്ടു. ഇതിന് പിന്നാലെ നടിയ്ക്ക് പിന്തുണ അറിയിച്ചും കോടതി വിധിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറെടുപ്പിലാണ്‌ പ്രോസിക്യൂഷൻ.

Hot this week

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ...

ഇറാൻ ആക്രമണത്തിൽ ട്രംപിന് പറയാനുള്ളത്: ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്

എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ്...

നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം...

വിപണിക്ക് ആവേശം പകർന്ന് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന; നില മെച്ചപ്പെടുത്തി രൂപയും

ഒരു നിശ്ചയവുമില്ലയൊന്നിനും എന്ന മട്ടിൽ നിക്ഷേപകർക്കും വിപണികൾക്കും ഉഷാറില്ലാക്കാലമായിരുന്നു. എന്നാൽ യുദ്ധം...

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍...

Topics

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...
spot_img

Related Articles

Popular Categories

spot_img