ഇസ്രയേൽ ചാര പരമ്പര ‘ടെഹ്‌റാൻ’ നിർമാതാവ് മരിച്ച നിലയിൽ; ഇറാൻ കൊലപ്പെടുത്തിയെന്ന അഭ്യൂഹം തള്ളി നിർമാണ കമ്പനി

 ‘ടെഹ്‌റാൻ’ എന്ന ഇസ്രയേലി സ്പൈ ത്രില്ലർ സീരീസിന്റെ സഹനിർമാതാവ് ഡാന ഈഡൻ (52) മരിച്ച നിലയിൽ. ഏതൻസിലെ ഹോട്ടൽ മുറിയിലാണ് ഡാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഡാനയുടെ കൈകാലുകളിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നു. ഇവ ജീവനൊടുക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിച്ചപ്പോൾ സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സംഭവത്തില്‍ ഗ്രീക്ക് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനമായ ‘കാൻ’ ഡാനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “ഇസ്രയേൽ പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനിലെ നിരവധി പ്രൊഡക്ഷനുകളിലും സീരീസുകളിലും പ്രോഗ്രാമുകളിലും ഞങ്ങളുടെ സുഹൃത്തും പങ്കാളിയുമായിരുന്ന ഡാനയുടെ വിയോഗത്തിൽ ഞങ്ങൾ അനുശോചിക്കുന്നു,” കാൻ പ്രസ്താവനയിൽ പറഞ്ഞു. ഡാനയുടെ പ്രൊഫഷണൽ സമീപനവും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും സൃഷ്ടികളോടുള്ള സ്നേഹവും ഇസ്രയേൽ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും കാൻ കൂട്ടിച്ചേർത്തു.

‘ടെഹ്റാൻ’ പരമ്പരയുടെ നാലാം സീസണിന്റെ ചിത്രീകരണത്തിനായാണ് ഡാന ഗ്രീസിൽ എത്തിയതെന്നും കാൻ അറിയിച്ചു. ഫെബ്രുവരി നാല് മുതൽ അവർ ഏതൻസിലായിരുന്നു. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായ താമർ റബിനിയാൻ ആണ് ഈ സീരിസിലെ കേന്ദ്ര കഥാപാത്രം. ഇയാൾ ഇറാന്റെ ആണവ പദ്ധതി തകർക്കാൻ നടത്തുന്ന നീക്കങ്ങളാണ് പരമ്പരയുടെ പ്രമേയം. ആഗോള തലത്തിൽ വലിയ സ്വീകാര്യത ലഭിച്ച സീരീസ് ഇസ്രയേലിന്റെ ചാരപ്രവർത്തനങ്ങളെ വളരെ കൃത്യതയോടെയാണ് അവതരിപ്പിക്കുന്നത് എന്നായിരുന്നു എഫ്ബിഐ ഡയറക്ടറുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിരീക്ഷണം. എന്നാൽ, ഇറാൻ ഈ സീരീസിന് എതിരായിരുന്നു. സയണിസ്റ്റ് പ്രൊപ്പഗണ്ടയാണിത് എന്നായിരുന്നു ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. ഇറാനിൽ വിലക്ക് നേരിടുന്നതിനാലാണ് സമാനമായ ഭൂപ്രകൃതിയുള്ള ഏതൻസിൽ സീരീസ് ചിത്രീകരിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഡാനയുടെ മരണത്തിന് പിന്നാലെ ഇറാനുമായി ചേർത്തുവച്ച് പല അഭ്യൂഹങ്ങളും ഇസ്രയേൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ ഡാനയെ അപായപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. ഇറാൻ ഇതിൽ പങ്കുണ്ടോയെന്നും മറ്റേതെങ്കിലും തരത്തിലുള്ള ക്രിമിനിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഡാനയുടെ നിർമാണ കമ്പനി ഇത്തരം പ്രചാരണങ്ങൾ തള്ളി. ഇവ അടിസ്ഥാനരഹിതമാണെന്നും ഇതൊരു രാഷ്ട്രീയപ്രേരിത കൊലപാതകമല്ലെന്നുമാണ് അവർ പറയുന്നത്.

പാർക്കിൻസൺ രോഗം ബാധിച്ച് പിതാവ് മരിച്ചതിന് പിന്നാലെയാണ് ഡാന അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ‘ഡോണ ആന്‍ഡ് ഷൂല പ്രൊഡക്ഷന്‍സ്’ ഏറ്റെടുക്കുന്നത്. ആപ്പിള്‍ ടിവി പ്ലസില്‍ സംപ്രേഷണം ചെയ്ത ‘ടെഹ്‌റാന്‍’ എന്ന സ്പൈ ത്രില്ലറിലൂടെയാണ് ഡാന ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നത്. 2012ൽ ‘ടെഹ്റാൻ’ മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img