കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല 2026-ൽ പ്രത്യേക ക്രമീകരണങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.

ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ   കെ.എച്ച്.എൻ.എ ജോയിന്റ് ട്രഷറർ ശ്രീ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ      ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45-ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15-ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും.

രജിസ്ട്രേഷൻ – സൗജന്യം, ഫെബ്രുവരി 25 വരെ.
പങ്കെടുക്കുന്നവർക്ക് സ്ഥലം വിന്യാസം, മാർഗ്ഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. 2026 ഫെബ്രുവരി 25-നകം namaha.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.

കുടുംബങ്ങൾ ഒരുമിച്ച് അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ ഒരു ആത്മീയ വേദിയൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. അമേരിക്കൻ മലയാളികൾക്കോ നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കോ ഇതിലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അപ്പുക്കുട്ടൻ പിള്ള: +1 (917) 847-1534 / +91 96568 08059
സിനു നായർ: +1 (215) 668-2367
ഡോ. കലാ സാഹി: +1 (202) 359-8427
വിനോദ് കുമാർ: +91 86068 24451

ആറ്റുകാൽ അമ്മയുടെ കൃപ നേടാനുള്ള ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തണമെന്നും ,ഈ വിവരം കൂടുതൽ പ്രവാസി കുടുംബങ്ങളിലേക്ക് കൈമാറണമെന്നും ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സും വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഭ്യർത്ഥിച്ചു

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img