“രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം”; താരിഖ് റഹ്‌മാന് ഇന്ത്യയിലേക്കുള്ള ക്ഷണത്തിന് പിന്നിൽ

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതിന് പിന്നാലെ താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് ഓം ബിര്‍ള കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുമായുള്ള ബന്ധം ബംഗ്ലാദേശിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും മുന്നോട്ട് കൊണ്ടു പോവുകയെന്ന് താരിഖ് റഹ്‌മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാകും ഭാവിയില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എന്നതുകൂടി ഉറ്റുനോക്കുന്ന സഹാചര്യത്തിലാണ് മോദിയുടെ ക്ഷണം.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് കത്ത് കൈമാറിയത്. കൂടാതെ ബിര്‍ള താരിഖ് റഹ്‌മാനെ ഫോണില്‍ വിളിച്ച് മോദിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

‘ബിഎന്‍പിയുടെ വിജയത്തിലും താങ്കള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,’ എന്നായിരുന്നു മോദിയുടെ കത്ത്. രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം എന്നും കത്തിൽ പറയുന്നു.

ഭാര്യ സുബൈദയ്ക്കും മകള്‍ സൈമയ്ക്കുമൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആണ് മോദി താരിഖിനെ ക്ഷണിച്ചത്. താരിഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശിനെ സമാധാനത്തിന്റേയും സ്ഥിരതയുടെയും അഭിവൃദ്ധിയുടേയും പാതയിലേക്ക് നയിക്കുമെന്ന വിശ്വാസവും മോദി കത്തില്‍ പ്രകടിപ്പിച്ചു.

താരിഖ് റഹ്‌മാന്റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ ക്ഷണിച്ചിരുന്നെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ചാണ് മോദി പങ്കെടുക്കാതിരുന്നത്. പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി ഓം ബിര്‍ള ച ടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ബംഗ്ലാദേശ് പാര്‍ലമെന്റിലെ പുതിയ അംഗങ്ങള്‍ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.എം.എം. നാസിര്‍ ഉദ്ദീന്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ.

Hot this week

വിപണിക്ക് ആവേശം പകർന്ന് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന; നില മെച്ചപ്പെടുത്തി രൂപയും

ഒരു നിശ്ചയവുമില്ലയൊന്നിനും എന്ന മട്ടിൽ നിക്ഷേപകർക്കും വിപണികൾക്കും ഉഷാറില്ലാക്കാലമായിരുന്നു. എന്നാൽ യുദ്ധം...

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍...

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

Topics

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...
spot_img

Related Articles

Popular Categories

spot_img