കാലിഫോർണിയയിലെ മാധ്യമ നവീകരണ സമിതിയിൽ ഇന്ത്യൻ വംശജ ജൂലി പട്ടേൽ ലിസ്

കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസറാണ് ഇവർ.

കാലിഫോർണിയ സർക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാർത്താ മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിൽ ജനിച്ച് നിലവിൽ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ജൂലി, മുൻപ് പ്രശസ്ത മാധ്യമങ്ങളായ സൺ സെന്റിനൽ, സാൻ ജോസ് മെർക്കുറി ന്യൂസ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലൈബ്രറികളെയും സ്കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും, ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും ജൂലി പറഞ്ഞു.

കാലിഫോർണിയ ഗവർണറുടെ കീഴിലുള്ള ബിസിനസ് ആൻഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫീസാണ്  ഈ ഉപദേശക സമിതി രൂപീകരിച്ചത്.

Hot this week

ഇറാൻ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും

ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇറാനിൽ...

‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്....

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ...

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി; രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി....

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി,...

Topics

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img