“ഇത് നിങ്ങൾക്ക് വേണ്ടിയാണ് പ്രിയദർശൻ സർ”; മലയാളം പാട്ട് പാടി ഞെട്ടിച്ച് ‘ഫാമിലി മാൻ’ താരം

‘ദ ഫാമിലി മാൻ’ താരം ഷരീബ് ഹാഷ്മിയുടെ ഇൻസ്റ്റഗ്രാം റീൽ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളം സിനിമാപ്രേമികൾ. 1993 ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മിഥുനം’ എന്ന സിനിമയിലെ ‘അല്ലിമലർ കാവിൽ പൂരം കാണാൻ’ എന്ന പ്രശസ്തമായ പാട്ട് പാടിയാണ് നടൻ മലയാളികളെ കയ്യിലെടുത്തത്. ആദ്യമായാണ് ഒരു മലയാളം പാട്ട് പാടാൻ ശ്രമിക്കുന്നതെന്നും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഷരീബ് ഹാഷ്മി പാട്ട് പങ്കുവച്ചത്.

“ഇത് നിങ്ങൾക്ക് വേണ്ടിയാണ് പ്രിയദർശൻ സർ” എന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്ക് ഒപ്പം ഷരീബ് ഹാഷ്മി കുറിച്ചിരുന്നു. എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകി, ഒഎൻവി കുറുപ്പ് രചിച്ച്, എം.ജി. ശ്രീകുമാർ പാടിയ ഈ ഗാനം മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.

റീൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ, ഷരീബിന്റെ പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി മലയാളം താരങ്ങൾ രംഗത്തെത്തി. “അടിപൊളി മച്ചാ” എന്നാണ് നടൻ നീരജ് മാധവ് കമന്റ് ചെയ്തത്. കനി കുസൃതി, അരുൺ കുര്യൻ, ശ്രുതി മേനോൻ എന്നിവരും വീഡിയോയ്‌ക്ക് താഴെ പ്രതികരണവുമായി എത്തി.

‘ദ ഫാമിലി മാൻ’ എന്ന ആമസോൺ വെബ് സീരീസിലെ ജെ.കെ. തൽപഡെ എന്ന കഥാപാത്രത്തിലൂടെയാണ് ഷരീബ് ഹാഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മനോജ് ബാജ്പേയി, പ്രിയമണി എന്നിരവരായിരുന്നു സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സീസണിൽ നീരജ് മാധവനും സുപ്രധാനമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ഇതിനുപുറമെ ‘അസുർ’, ‘സ്കാം 1992’ തുടങ്ങിയ സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img